Football

ആന്‍ഫീല്‍ഡില്‍ അടിപതറി ചെമ്പട; സിറ്റിക്ക് വമ്പന്‍ ജയം

1963ന് ശേഷം ആദ്യമായിട്ടാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തോല്‍ക്കുന്നത്.

ആന്‍ഫീല്‍ഡില്‍ അടിപതറി ചെമ്പട; സിറ്റിക്ക് വമ്പന്‍ ജയം
X


ആന്‍ഫീല്‍ഡ്: ഹോം മല്‍സരങ്ങളിലെ ലിവര്‍പൂളിന്റെ തോല്‍വികള്‍ തുടരുന്നു.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരെ വീഴ്ത്തിയത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഗോള്‍ കീപ്പര്‍ അലിസണ്‍ പിഴവുകളാണ് സിറ്റിയുടെ ജയം എളുപ്പമാക്കിയത്. 4-1നാണ് സിറ്റിയുടെ ജയം. സിറ്റിയുടെ തുടര്‍ച്ചയായ 14ാം ജയമാണിത്. ഗുണ്‍ഡോങ് (49, 73), സ്‌റ്റെര്‍ലിങ് (76), ഫോഡന്‍ (83) എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. ഫോഡന്‍, ബെര്‍ണാഡോ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു. ലിവര്‍പൂള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. 1963ന് ശേഷം ആദ്യമായിട്ടാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തോല്‍ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിനെ വോള്‍വ്‌സ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. പുതിയ കോച്ച് തോമസ് ടുഷേലിന്റെ കീഴില്‍ വീണ്ടും ജയമൊരുക്കി ചെല്‍സി. ഇത്തവണ ഷെഫീല്‍ഡ് യുനൈറ്റഡിനെ 2-1നാണ് നീലപ്പട തോല്‍പ്പിച്ചത്. ജയത്തോടെ ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. മൗണ്ട്, ജോര്‍ജ്ജിനോ എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ബ്രൂമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടന്‍ഹാം തോല്‍പ്പിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ ഹാരി കെയ്ന്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ സണ്‍ ഹേങ് മിന്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി.


Next Story

RELATED STORIES

Share it