Football

സൂപര്‍ ലീഗ് കേരള; മലപ്പുറം എഫ്‌സി ഇന്ന് തൃശൂര്‍ മാജികിനെതിരേ

ആദ്യ ഹോം മല്‍സരത്തിനാണ് തൃശൂര്‍ മാജിക് എഫ്‌സി ഇറങ്ങുന്നത്

സൂപര്‍ ലീഗ് കേരള; മലപ്പുറം എഫ്‌സി ഇന്ന് തൃശൂര്‍ മാജികിനെതിരേ
X

തൃശൂര്‍: സൂപര്‍ ലീഗ് കേരളയില്‍ ആദ്യ ഹോം മല്‍സരത്തിന് തൃശൂര്‍ മാജിക് എഫ്‌സി. മലപ്പുറം എഫ്‌സിയാണ് എതിരാളികള്‍. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകീട്ട് 7.30നാണ് മല്‍സരം. എസ്എല്‍കെയില്‍ ഇതാദ്യമായാണ് തൃശൂര്‍ മാജിക് തങ്ങളുടെ സ്വന്തം കാണികള്‍ക്കു മുന്‍പില്‍ പന്തു തട്ടാനൊരുങ്ങുന്നത്.

മലപ്പുറം എഫ്‌സിയുടെ രണ്ടാം എവേ മല്‍സരമാണിത്. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ ഹോം മല്‍സരത്തില്‍ ഒരു ഗോളിന് മലപ്പുറം തൃശൂരിനെ പരാജയപ്പടുത്തിയിരുന്നു. റോയ് കൃഷ്ണയാണ് അന്ന് പെനാല്‍ട്ടിയിലൂടെ മലപ്പുറത്തിനു വേണ്ടി വിജയഗോള്‍ നേടിയത്. നിലവില്‍ ലീഗില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് മലപ്പുറം എഫ്‌സി.

അഞ്ചു മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി തൃശൂര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. മലപ്പുറമാണെങ്കില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒന്‍പതു പോയിന്റോടെ തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനത്തുതന്നെയുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റുള്ള കാലിക്കറ്റ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ മല്‍സരം ജയിച്ച് ടേബിളില്‍ ഒന്നാമതെത്തുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം.

Next Story

RELATED STORIES

Share it