ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ഖത്തറിനെതിരേ, ഛേത്രി കളിച്ചേക്കില്ല
അവസാന പരിശീലന സെഷനില്‍ ഛേത്രി കളിച്ചാല്‍ മല്‍സരത്തില്‍ കളിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്
ദോഹ: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ഖത്തറിനെ നേരിടുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പരിക്കാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ഛേത്രി ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. കരുത്തരായ ഖത്തറിനെതിരേ പരിചയസമ്പത്തുള്ള ഛേത്രിയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കും. പരിശീലന മല്‍സരത്തില്‍ ഛേത്രി കളിച്ചിട്ടില്ല. അവസാന പരിശീലന സെഷനില്‍ ഛേത്രി കളിച്ചാല്‍ മല്‍സരത്തില്‍ കളിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. ഛേത്രിക്ക് പകരം ബല്‍വന്ത്് സിങോ മന്‍വീര്‍ സിങോ ആക്രമണനിരയെ നയിക്കും. ഒമാനെതിരേ 2-1നു തോറ്റ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. എന്നാല്‍ ശക്തരായ ഖത്തറിനെതിരേ ഇന്ത്യയ്ക്ക് ജയം സ്വപ്‌നം മാത്രമാണ്. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഖത്തര്‍ തോല്‍പ്പിച്ചത്. ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍ മിന്നും ഫോമിലാണ്. ഖത്തര്‍ നിരയില്‍ അല്‍മോസ് അലി തന്നെയാണ് തുരുപ്പുചീട്ട്. കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ഒമാനെതിരേ തോല്‍വി വഴങ്ങിയത്. ഇത് ഇന്ത്യന്‍ ക്യാംപില്‍ കനത്ത ആഘാതമാണ് നല്‍കിയത്. എന്നാല്‍ കോച്ച് സ്റ്റിമാച്ചിനും സംഘത്തിനും ഖത്തറിനെതിരേ മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ്.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT