Football

ഡീഗോ ഫോര്‍ലാന്‍ വിരമിച്ചു

21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനാണ് ഫോര്‍ലാന്‍ ഇന്ന് വിരാമമിട്ടത്. 2010 ലോകകപ്പില്‍ ഉറുഗ്വെയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ഡീഗോ ഫോര്‍ലാന്‍ വിരമിച്ചു
X

ലണ്ടന്‍: ഉറുഗ്വെയുടെ എക്കാലത്തെയും മികച്ച സ്‌െ്രെടക്കറായ ഡീഗോ ഫോര്‍ലാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനാണ് ഫോര്‍ലാന്‍ ഇന്ന് വിരാമമിട്ടത്. 2010 ലോകകപ്പില്‍ ഉറുഗ്വെയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മികച്ച കളിക്കാരനുള്ള ലോകകപ്പിലെ ഗോള്‍ഡന്‍ പന്തും അത്തവണ ഫോര്‍ലാന്‍ ആണ് നേടിയത്.

സ്‌പെയിനില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും പ്രീമിയില്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വേണ്ടി കളിച്ച ഫോര്‍ലാന്‍ എഫ്എ കപ്പും യൂറോപ്പാ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. ഇന്റര്‍മിലാനും വിയ്യാറലിനും വേണ്ടി 40 കാരനായ ഫോര്‍ലാന്‍ കളിച്ചിരുന്നു. 2011ല്‍ കോപ്പ അമേരിക്ക നേടിയ ടീമിലും ഫോര്‍ലാന്‍ അംഗമാണ്. 2016ല്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവസാനമായി കളിച്ചത് ഹോങ് കോങ് ക്ലബ്ബിന് വേണ്ടിയാണ്. രാജ്യത്തിനും ക്ലബ്ബിനുമായി ഫോര്‍ലാന്‍ 250 ഗോളുകള്‍ നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it