Football

ഗോകുലം കേരളത്തിന് ഞെട്ടല്‍; ശ്രീനിധിയോട് തോല്‍വി; കിരീടത്തിനായി കാത്തിരിക്കണം

ഗോകുലത്തിനായി ഷെരീഫ് മുഹമ്മദാണ് ആശ്വാസ ഗോള്‍ നേടിയത്.

ഗോകുലം കേരളത്തിന് ഞെട്ടല്‍; ശ്രീനിധിയോട് തോല്‍വി; കിരീടത്തിനായി കാത്തിരിക്കണം
X


കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരളയുടെ കിരീട പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി. ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീനിധി എഫ്‌സി ഗോകുലം കേരളയെ 3-1ന് പരാജയപ്പെടുത്തിയതോടെയാണ് കിരീട നേട്ടത്തിന് വിള്ളല്‍ വീണത്. ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യ തോല്‍വിയാണ്.21 മല്‍സരത്തിലെ ടീമിന്റെ അപരാജിത കുതിപ്പിനാണ് ശ്രീനിധി ബ്ലോക്കിട്ടത്. ലാല്‍റോമാവിയയുടെ ഹാട്രിക്ക് നേട്ടമാണ് ശ്രീനിധിക്ക് ജയമൊരുക്കിയത്. ഗോകുലത്തിനായി ഷെരീഫ് മുഹമ്മദാണ് ആശ്വാസ ഗോള്‍ നേടിയത്.


പരാജയത്തോടെ ലീഗിലെ അവസാന മല്‍സരത്തിലെ മൊഹമ്മദന്‍സുമായുള്ള പോരാട്ടം ഗോകുലത്തിന് നിര്‍ണ്ണായകമായി. 40 പോയിന്റുമായി ഗോകുലം ഒന്നാം സ്ഥാനത്താണ്. 37 പോയിന്റുമായി മുഹമ്മദസ് രണ്ടാം സ്ഥാനത്താണ്. മുഹമ്മദന്‍സിനെതിരേ സമനില നേടിയാല്‍ ഗോകുലത്തിന് കിരീടം നിലനിര്‍ത്താം.




Next Story

RELATED STORIES

Share it