ടോട്ടന്‍ഹാമിന് ഇനി മൗറീഞ്ഞോയുടെ തന്ത്രങ്ങള്‍
മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് പോചടീനോയെ കഴിഞ്ഞ ദിവസമാണ് സ്പര്‍സ് പുറത്താക്കിയത്. തുടര്‍ന്ന് ഇന്ന് ക്ലബ്ബ് ഔദ്യോഗികമായി മൗറീഞ്ഞോയുടെ നിയമനം പ്രഖ്യാപിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക്: ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന് ഇനി പുതിയ കോച്ച്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസെ മൗറീഞ്ഞോയാണ് ടോട്ടന്‍ഹാമിനെ പ്രീമിയര്‍ ലീഗില്‍ നയിക്കുക. മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് പോചടീനോയെ കഴിഞ്ഞ ദിവസമാണ് സ്പര്‍സ് പുറത്താക്കിയത്. തുടര്‍ന്ന് ഇന്ന് ക്ലബ്ബ് ഔദ്യോഗികമായി മൗറീഞ്ഞോയുടെ നിയമനം പ്രഖ്യാപിക്കുകയായിരുന്നു. ലോകത്തിലെ ഒന്നാം നമ്പര്‍ കോച്ചായ മൗറീഞ്ഞോ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിശീലക വേഷത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മൗറീഞ്ഞോയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ക്ലബ്ബിലും മൗറീഞ്ഞോ പ്രവര്‍ത്തിച്ചിരുന്നില്ല.
ഇംഗ്ലിഷ് ക്ലബ്ബായ ചെല്‍സി, ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്മിലാന്, സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ബാഴ്സലോണ, പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോ എന്നീ ക്ലബ്ബുകളെയും മൗറീഞ്ഞോ പരിശീലിപ്പിച്ചിരുന്നു. അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്ത ടോട്ടന്‍ഹാമിന്റെ ഈ സീസണിലെ പ്രകടനം മോശമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMTപോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMTബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയത് ആസൂത്രിതമായ...
25 Jun 2022 8:07 AM GMT