മാഡ്രിഡ് ഡെര്‍ബി റയലിന്; മാഞ്ചസ്റ്റര്‍ ഡെര്‍ബി സമനിലയില്‍
15ാം മിനിറ്റില്‍ കസിമറോയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്.

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ അപരാജിത കുതിപ്പിന് വിരാമിട്ട് റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലീഗില്‍ അത്ലറ്റിക്കോയൂടെ തുടര്‍ച്ചയായ എട്ട് ജയങ്ങളിലെ ആദ്യ തോല്‍വിയാണിത്. മാഡ്രിഡ് ഡെര്‍ബികളില്‍ ഞങ്ങളാണ് എന്നും മുന്നില്‍ എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു റയലിന്റേത്. കഴിഞ്ഞ ഒമ്പത് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും റയല്‍ മാഡ്രിഡ് തന്നെയായിരുന്നു വിജയിച്ചത്. 15ാം മിനിറ്റില്‍ കസിമറോയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. ടോണി ക്രൂസിന്റെ കോര്‍ണര്‍ കസിമറോ ഗോളാക്കുകയായിരുന്നു. രണ്ടാം ഗോള്‍ അത്ലറ്റിക്കോ മാഡ്രിഡ് ഗോളി ഒബ്ലാക്കിന്റെ സെല്‍ഫ് ഗോളായിരുന്നു. ജയത്തോടെ റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. അത്ലറ്റിക്കോയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ പിറന്നില്ല. സിറ്റിയുടെ ഡീ ബ്രൂണിക്കും യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഫെറാന്‍ ടോറസിനെ രണ്ടാം പകുതിയിലാണ് സിറ്റി ഇറക്കിയത്. മാര്‍ഷ്യലിനെ യുനൈറ്റഡ് ഇറക്കിയതും രണ്ടാം പകുതിയിലായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ എവര്ട്ടണ് തോല്‍പ്പിച്ചു. ഒരു ഗോളിനാണ് എവര്‍ട്ടണ്‍ന്റെ ജയം. ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്താണ്. ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചു. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ സ്ഥാനകയറ്റം ലഭിച്ചെത്തിയ സ്റ്റുഗര്‍ട്ട് 5-1ന് തോല്‍പ്പിച്ചു.
RELATED STORIES
100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില്‍ വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന്‍ ചൈന, തുര്‍ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMTഅഗ്നിപഥ് പദ്ധതിക്കെതിരേ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ
30 Jun 2022 9:57 AM GMT