Football

സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേ റയലിനു തകര്‍പ്പന്‍ ജയം

ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തുള്ള റയല്‍ മൂന്നാം സ്ഥാനത്തേക്ക് കരകയറി

സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേ റയലിനു തകര്‍പ്പന്‍ ജയം
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേ റയലിന് ജയം. കരുത്തരായ സെവിയ്യയെ 2-0 ത്തിനാണു റയല്‍ മുട്ടുകുത്തിച്ചത്. ഈ ജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്തുള്ള റയല്‍ മൂന്നാം സ്ഥാനത്തേക്ക് കരകയറി. സെവിയ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാസിമിറോ(78ാം മിനിറ്റ്), മോഡ്രിക്ക്(90ാം മിനിറ്റ്) എന്നിവരാണ് റയലിനു വേണ്ടി വലകുലിക്കിയത്. മറ്റ് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്ന് ഗോളുകള്‍ക്ക് അവസാന സ്ഥാനത്തുള്ള ഹുയേസക്കായെ 3-0ത്തിന് തോല്‍പ്പിച്ചു. ഏഴാം സ്ഥാനത്തുള്ള വലന്‍സിയ 17ാം സ്ഥാനത്തുള്ള സെല്‍റ്റാ വിഗോയെ 12ന് തോല്‍പ്പിച്ചു. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിയെ 2-0ത്തിന് അഞ്ചാം സ്ഥാനത്തുളള ആഴ്‌സണല്‍ തോല്‍പ്പിച്ചു. ലാകാസെറ്റേ(14ാം മിനിറ്റ്), കോസിയില്‍നേ(39ാം മിനിറ്റ്) എന്നിവരാണ് ആഴ്‌സണലിന്റെ ഗോള്‍ വേട്ടക്കാര്‍. ഈ വിജയത്തോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് അന്തരം മൂന്നായി.




Next Story

RELATED STORIES

Share it