Football

അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം; ബാഴ്‌സയ്ക്ക് കിരീടത്തിനായി കാത്തിരിക്കണം

ജയത്തോടെ അത്‌ലറ്റിക്കോ ലീഗ് കിരീടപ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം; ബാഴ്‌സയ്ക്ക് കിരീടത്തിനായി കാത്തിരിക്കണം
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വലന്‍സിയയെ 2-3ന് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ജയത്തോടെ അത്‌ലറ്റിക്കോ ലീഗ് കിരീടപ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. എന്നാല്‍, ബാഴ്‌സലോണയ്ക്ക് കിരീടത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് നടന്ന മല്‍സരത്തില്‍ വലന്‍സിയ മാഡ്രിഡിനെ തോല്‍പ്പിക്കുകയോ സമനില പിടിക്കുകയോ ചെയ്തിരുന്നെങ്കില്‍ ബാഴ്‌സയ്ക്ക് കിരീടം നേടാമായിരുന്നു.

കിരീടനേട്ടത്തിനായി ബാഴ്‌സയ്ക്ക് അടുത്ത മല്‍സരം ജയിക്കണം. മൊറാട്ടാ(9), അന്റോണിയാ ഗ്രീസ്മാന്‍ (49),കോറേ(81) എന്നിവരാണ് മാഡ്രിഡിനായി ഗോള്‍ നേടിയവര്‍. ഗമീറോ (36), പരേജോ(77) എന്നിവരാണ് വലന്‍സിയയുടെ സ്‌കോറര്‍മാര്‍. എസ്പാനിയോള്‍ സെല്‍റ്റാ വീഗോ മല്‍സരം സമനിലയില്‍ (1-1) ആയിരുന്നു. മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ 1- 0ന് ലഗന്‍ീസിനെ തോല്‍പ്പിച്ചു. റയല്‍ ബെറ്റിസിനെ ലെവന്റേ 4- 0നും തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it