Football

സ്‌പെയിനില്‍ പോരാട്ടം കനക്കുന്നു; മാഡ്രിഡിനും ഗെറ്റാഫെയ്ക്കും ജയം

ചെല്‍സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയ സ്‌ട്രൈക്കര്‍ ആല്‍വാറോ മൊറാട്ടയുടെ ഇരട്ട ഗോളിലാണ് മാഡ്രിഡ് രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. 30,33 മിനിറ്റുകളിലാണ് മൊറാട്ടയുടെ ഗോളുകള്‍.

സ്‌പെയിനില്‍ പോരാട്ടം കനക്കുന്നു; മാഡ്രിഡിനും ഗെറ്റാഫെയ്ക്കും ജയം
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. റയല്‍ സോസിഡാഡിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മാഡ്രിഡിന്റെ ജയം. ചെല്‍സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയ സ്‌ട്രൈക്കര്‍ ആല്‍വാറോ മൊറാട്ടയുടെ ഇരട്ട ഗോളിലാണ് മാഡ്രിഡ് രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. 30,33 മിനിറ്റുകളിലാണ് മൊറാട്ടയുടെ ഗോളുകള്‍. സീസണില്‍ താരത്തിന്റെ 12ാംമത്തെ ഗോളാണിത്. നേരത്തെ ഫോം നഷ്ടപ്പെട്ട മൊറാട്ട കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലാണ് ഫോമിലേക്കുയര്‍ന്നത്. മാഡ്രിഡിനായുള്ള മൂന്നാമത്തെയും. 62ാം മിനിറ്റില്‍ മാഡ്രിഡ് താരം കോക്കെ ചുവപ്പ് കാര്‍ഡു കണ്ടു. ബാഴ്‌സയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോയിന്റ് അന്തരം ഏഴായി. മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് ഗെറ്റാഫയെ 21ന് തോല്‍പ്പിച്ചു.ഗെറ്റഫെ നാലാം സ്ഥാനത്താണ്. ഐബര്‍ സെല്‍റ്റാ വിഗോയെയും (1-0), വലന്‍സിയ അത്‌ലറ്റിക്കോ ബില്‍ബാവോയെ 2-0നും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it