Football

സ്പാനിഷ് ലീഗ്: മെസ്സിക്ക് ഡബിള്‍, ബാഴ്‌സക്ക് ജയം

സ്പാനിഷ് ലീഗ്: മെസ്സിക്ക് ഡബിള്‍, ബാഴ്‌സക്ക് ജയം
X

ബാഴ്‌സലോണ: ചെറിയ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗിലെ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് നടന്ന ബാഴ്‌സലോണയുടെ എസ്പാനിയോളിനെതിരായ മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ ബലത്തില്‍ ടീം ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ടീമിന്റെ ജയം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഒരു ഗോള്‍ പനേന്‍ങ്കാ ഫ്രീ കിക്ക് ആയിരുന്നു. എസ്പാനിയോളിനെതിരായ ജയത്തോടെ ബാഴ്‌സ ലീഗിലെ ഒന്നാം സ്ഥാനത്തിന്റെ ലീഡ് 13 പോയിന്റായി കൂട്ടി. മറ്റ് മല്‍സരങ്ങളില്‍ ഗെറ്റാഫെ ലെഗനീസിനോട് 0-2ന് തോറ്റു. ജിറോണാ-അത്‌ലറ്റിക്ക് ക്ലബ്ബ് മല്‍സരത്തില്‍ അത്‌ലറ്റിക്ക് 2-1ന് ജയിച്ചു. പോയിന്റ് നിലയില്‍ ബാഴ്‌സയ്ക്ക് തൊട്ട് താഴെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഉള്ളത്. റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും ഗെറ്റാഫെ നാലാം സ്ഥാനത്തുമാണ്.

Next Story

RELATED STORIES

Share it