യുറോ യോഗ്യത; സ്‌പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി വെയ്ല്‍സ്
മറ്റൊരു സൗഹൃദമല്‍സരത്തില്‍ പോളണ്ടിനെ ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.

മാഡ്രിഡ്:യൂറോ യോഗ്യതാ മല്‍സരങ്ങളില്‍ സ്‌പെയിന്‍, സ്‌കോട്ട്‌ലന്റ്, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്റ് എന്നിവര്‍ക്ക് ജയം. നോര്‍വെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മുന്‍ ന്യൂകാസില്‍ സ്‌ട്രൈക്കര്‍ ജോസെലെ സ്‌പെയിനിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ കാര്‍വജാലിന്റെ വകയായിരുന്നു. ജോസെലെയുടെ സ്‌പെയിനിനായുള്ള അരങ്ങേറ്റ മല്‍സരമാണ്.അര്‍മേനിയയെ തുര്‍ക്കി 2-1ന് പരാജയപ്പെടുത്തി. സ്‌കോട്ട്‌ലന്റ് സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. വെയ്ല്‍സ് ക്രൊയേഷ്യയെ 1-1ന് സമനിലയില്‍ തളച്ചു.ബെലാറസിനെ സ്വിറ്റ്‌സര്‍ലന്റ് എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി. ഇസ്രായേല്‍-കൊസാവോ മല്‍സരവും സമനിലയില്‍ കലാശിച്ചു.അന്‍ഡോറയെ റുമാനിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തു. മറ്റൊരു സൗഹൃദമല്‍സരത്തില്‍ പോളണ്ടിനെ ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT