ലോകകപ്പ് യോഗ്യത; ലാറ്റിന്‍ അമേരിക്കയില്‍ നാളെ ബ്രസീല്‍-കൊളംബിയ അങ്കം
വെള്ളി പുലര്‍ച്ചെ 6.00 മണിക്കാണ് മല്‍സരം.

സാവോപോളോ: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം.ഒമ്പതാം റൗണ്ട് മല്‍സരങ്ങളാണ് നാളെ തുടങ്ങുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീലാണ് നാളെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്. കൊളംബിയയാണ് എതിരാളികള്‍. വെള്ളി പുലര്‍ച്ചെ 6.00 മണിക്കാണ് മല്‍സരം. കൊളംബിയ ഗ്രൂപ്പില്‍ നാലാമതാണ്. ബ്രസീലില്‍ ആണ് മല്‍സരം അരങ്ങേറുന്നത്. ഒക്ടോബറില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയിലായിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലിന് ഒരു ജയം മാത്രം മതി. നെയ്മറടക്കം യൂറോപ്പിലെ വിവിധ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെല്ലാം ഇന്ന് ടീമിനായി ഇറങ്ങും.
മറ്റ് മല്‍സരങ്ങളില്‍ ഇക്വഡോര്‍ വെനിസ്വേലയെയും പരാഗ്വെ ചിലിയെയും പെറു ബൊളീവിയയെും നേരിടും. ഇക്വഡോര്‍ ഗ്രൂപ്പില്‍ മൂന്നാമതും ചിലി ആറാമതും ആണ്.മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം.
RELATED STORIES
കശ്മീരില് പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല് തലവന്
3 July 2022 5:58 PM GMTഅരുംകൊലകള് ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTഉദയ്പൂര് കൊലയാളിക്ക് ബിജെപി വേദിയില് ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTചാലിയാറില് നീര്നായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ടുപേര്ക്ക്...
3 July 2022 5:07 PM GMTമുസ്ലിംകളേ നിങ്ങള് കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTജീവനക്കാരുടെ 'മെഡിക്കല് അവധി';എയര് ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMT