Football

പ്രീമിയര്‍ ലീഗ്; ടോട്ടന്‍ഹാം ഒരുങ്ങിത്തന്നെ; മാഞ്ചസ്റ്ററിന് തോല്‍വി

ഇന്ന് മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനെ നേരിട്ട സ്പര്‍സ് 6-1ന്റെ ജയമാണ് നേടിയത്.

പ്രീമിയര്‍ ലീഗ്; ടോട്ടന്‍ഹാം ഒരുങ്ങിത്തന്നെ; മാഞ്ചസ്റ്ററിന് തോല്‍വി
X


ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജോസ് മൊറീഞ്ഞോയുടെ ടോട്ടന്‍ഹാം ഇത്തവണ ഒരുങ്ങിത്തനെയാണ്. ഇന്ന് മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനെ നേരിട്ട സ്പര്‍സ് 6-1ന്റെ ജയമാണ് നേടിയത്. ഒലെയുടെ മാഞ്ചസ്റ്ററിനോട് ഒരു ദയയും കാണിക്കാത്ത പ്രകടനമാണ് ടോട്ടന്‍ഹാം പുറത്തെടുത്തത്. രണ്ടാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുനൈറ്റഡാണ് മുന്നിലെത്തിയത്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ടോട്ടന്‍ഹാം തുടര്‍ന്നു. ഗോള്‍ മഴ. എന്‍ഡൊബെലേ, സണ്‍ ഹേങ് മിന്‍(7, 37), ഹാരി കെയ്ന്‍( 30, 79), ഒറിയര്‍(51) എന്നിവരാണ് ടോട്ടന്‍ഹാമിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ വെസ്റ്റ്ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. കരുത്തരായ ആഴ്‌സണലും ഇന്ന് ജയം കൊയ്തു. ഷെഫ് യുനൈറ്റഡിനെതിരേ 2-1നാണ് ആഴ്‌സണല്‍ ജയം. ഫുള്‍ഹാമിനെ വോള്‍വ്‌സ് ഒരു ഗോളിനും തോല്‍പ്പിച്ചു.






Next Story

RELATED STORIES

Share it