യൂറോ; പോളണ്ടിനെ വീഴ്ത്തി സ്ലൊവാക്കിയ
69ാം മിനിറ്റില്‍ ഇന്റര്‍മിലാന്റെ മിലന് സ്ക്രിനിയര്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ സ്ലൊവാക്കിയയുടെ ലീഡ് ഉയര്‍ത്തി.
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോ കപ്പില്‍ ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ഗ്രൂപ്പ് ഇയില്‍ പോളണ്ടിന് തോല്‍വി. സ്ലൊവാക്കിയയാണ് പോളണ്ടിനെ 2-1ന് തോല്‍പ്പിച്ചത്. പന്തടക്കത്തിലും അവസരം സൃഷ്ടിക്കുന്നതിലും ലെവന്‍ഡോസ്കിയുടെ പോളണ്ടായിരുന്നു മുന്നില്‍. എന്നാല്‍ ഗോള്‍ കീപ്പര്‍ സെസ്നിയുടെ സെല്‍ഫ് ഗോള്‍ സ്ലോവാക്കിയക്ക് 18ാം മിനിറ്റില്‍ ലീഡ് നല്‍കുകയായിരുന്നു. തുടര്‍ന്ന് 46ാം മിനിറ്റില്‍ കരോള്‍ ലിനേറ്റിയിലൂടെ പോളണ്ട് സമനില പിടിച്ചു. 62ാം മിനിറ്റില്‍ ഗ്രസെഗോര്‍സ് ക്രച്ചോവിയാക് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതും പോളണ്ടിന് തിരിച്ചടിയായി.
69ാം മിനിറ്റില്‍ ഇന്റര്‍മിലാന്റെ മിലന് സ്ക്രിനിയര്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ സ്ലൊവാക്കിയയുടെ ലീഡ് ഉയര്‍ത്തി. തുടര്‍ന്ന് ചില അവസരങ്ങള്‍ പോളണ്ട് നടത്തിയെങ്കിലും സ്ലൊവാക്കിയ ഗോളിയുടെ കരുത്തില്‍ അതും നിഷ്ഫലമാവുകയായിരുന്നു. ജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റാണ് സ്ലൊവാക്കിയ നേടിയത്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT