Football

ആറാം സെക്കന്‍ഡില്‍ ഗോള്‍; സീരി എ റെക്കോഡുമായി റാഫേല്‍ ലിയോ

സസുഓളയ്‌ക്കെതിരേയാണ് 21കാരന്റെ ഗോള്‍ നേട്ടം.

ആറാം സെക്കന്‍ഡില്‍ ഗോള്‍; സീരി എ റെക്കോഡുമായി റാഫേല്‍ ലിയോ
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ പുതിയ റെക്കോഡുമായി യുവതാരം റാഫേല്‍ ലിയോ. സീരി എയിലെ ഏറ്റവും വേഗതയേറിയ ഗോളാണ് പോര്‍ച്ചുഗ്രീസ് താരമായ റാഫേല്‍ തന്റെ പേരിലാക്കിയത്. സസുഓളയ്‌ക്കെതിരേയാണ് 21കാരന്റെ ഗോള്‍ നേട്ടം. മല്‍സരം തുടങ്ങി ആറാം സെക്കന്‍ഡില്‍ ഹക്കന്‍ കാല്‍ഹാഗ്ലൂവിന്റെ പാസ് ഫോര്‍വേഡായ് റാഫേല്‍ ഗോളാക്കുകയായിരുന്നു. 2001ല്‍ ഉഡിനിസ് താരം പയോളോ പോഗി നേടിയ ഗോളാണ് സീരി എയിലെ ഏറ്റവും വേഗതയേറിയ ഗോള്‍. ഫിയൊറന്റീനയ്‌ക്കെതിരേ അന്ന് എട്ടാം സെക്കന്റിലാണ് പോഗി ഗോള്‍ നേടിയത്. മല്‍സരത്തില്‍ മിലാന്‍ 2-1ന് ജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം ഗോള്‍ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ അലക്‌സാണ്ടര്‍ സെയ്ല്‍ മെക്കറുടെ വകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ സെപസിയെ ഇന്റര്‍മിലാന്‍ 2-1ന് തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ യുവന്റസ് പാര്‍മയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു. റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയിരുന്നു ലീഗില്‍ യുവന്റസ് മൂന്നാം സ്ഥാനത്താണ്.



Next Story

RELATED STORIES

Share it