ലക്ഷ്യം ഒന്ന്; ഇന്ററും എസി മിലാനും യുവന്റസും ഇന്നിറങ്ങും
പിഎസ്ജി ഇന്ന് രണ്ടാം സ്ഥാനത്തുള്ള ലിലെയെ നേരിടും.

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വന്‍ പോരാട്ടങ്ങള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. ഒന്നാം സ്ഥാനക്കാരായ ഇന്റര്‍മിലാന്‍ ബൊള്‍ഗാനയ്‌ക്കെതിരേ ഇന്നിറങ്ങും. 11ാം സ്ഥാനക്കാരായ ബോള്‍ഗാനയെ വീഴ്ത്തി ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്താനാണ് ഇന്ററിന്റെ ലക്ഷ്യം. രണ്ടാം സ്ഥാനത്തുള്ള എസി മിലാന്റെ എതിരാളി 10ാം സ്ഥാനത്തുള്ള സംമ്പഡോറിയയാണ്. ലീഗില്‍ 59 പോയിന്റുള്ള എസി മിലാന് ജയിച്ച് ഒന്നിലേക്ക് കുതിക്കണം. 55 പോയിന്റുള്ള യുവന്റസിന് എതിരാളി ടൊറീനോയാണ്. 17ാം സ്ഥാനത്തുള്ള ടൊറീനോ യുവന്റസിന് ഭീഷണിയാവുമോ എന്ന് കണ്ടറിയാം. തുടര്‍ മല്‍സരങ്ങള്‍ ജയിച്ച് ഒന്നിലേക്ക് എത്തുക എന്നുതന്നെയാണ് ബ്ലൂ ലേഡിയുടെയും ലക്ഷ്യം.
ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി ഇന്ന് രണ്ടാം സ്ഥാനത്തുള്ള ലിലെയെ നേരിടും. ഇരുവര്‍ക്കും ലീഗില്‍ 63 പോയിന്റ് വീതമാണുള്ളത്. ഹെഡ് ടു ഹെഡ് മികവില്‍ പിഎസ്ജിയാണ് മുന്നില്‍.
RELATED STORIES
മലയാളി നെഞ്ചേറ്റിയ സുമേഷേട്ടന്; കുടുംബ പ്രേക്ഷകരെ നര്‍മത്തിലൂടെ...
24 Jun 2022 10:57 AM GMTഗായകന് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്‍...
28 May 2022 4:58 PM GMTജാതി മേല്‍ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ ...
28 May 2022 2:02 PM GMT'പുഴുവിലെ ബ്രാഹ്മണന് എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ട്'; പുളിച്ചു...
17 May 2022 6:32 AM GMTമുംബൈ സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി...
12 May 2022 1:35 PM GMTദി മാട്രിക്സ് റിസ്സറക്ഷന്‍സ് മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍
6 May 2022 3:26 PM GMT