വിംബിള്‍ഡണ്‍; പരിക്കിനെ തുടര്‍ന്ന് സെറീനാ വില്ല്യംസ് പിന്‍മാറി
39കാരിയായ സെറീന ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്.
BY FAR30 Jun 2021 5:22 AM GMT
X
FAR30 Jun 2021 5:22 AM GMT
ലണ്ടന്‍: ടോപ് സീഡ് അമേരിക്കയുടെ സെറീനാ വില്ല്യംസ് വിംബിള്‍ഡണില്‍ നിന്നും പിന്‍മാറി. ആദ്യ റൗണ്ട് മല്‍സരത്തില്‍ ബെലാറസിന്റെ അലക്‌സാന്‍ഡ്രിയാ സാസ്‌നോവിക്കിനെതിരേ മുന്നിട്ട് നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്. കോര്‍ട്ടില്‍ തെന്നിവീണ സെറീനയുടെ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരം കണ്ണീരോടെയാണ് കളം വിട്ടത്. ഇതിഹാസ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24ാം ഗ്രാന്‍സ്ലാം എന്ന റെക്കോഡ് തേടിയുള്ള സെറീനയുടെ പ്രയാണത്തിനാണ് ഇന്ന് താല്‍ക്കാലിക വിരാമമായത്. 39കാരിയായ സെറീന ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്. കോര്‍ട്ടില്‍ മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് താരം അഡ്രിയാന്‍ മനറിനോയും തെന്നിവീണിരുന്നു.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT