Football

ആഫ്‌ക്കോണ്‍ ഫൈനല്‍; മാനെയും സലാഹും നേര്‍ക്കുനേര്‍

സാദിയോ മാനെയുടെ സെനഗല്‍ ആദ്യ കിരീടമാണ് നോട്ടമിടുന്നത്.

ആഫ്‌ക്കോണ്‍ ഫൈനല്‍; മാനെയും സലാഹും നേര്‍ക്കുനേര്‍
X

യോണ്ടെ; ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഇന്ന് നടക്കുന്ന ഫൈനലില്‍ ലിവര്‍പൂള്‍ ജോഡികളായ മുഹമ്മദ് സലാഹും സാദിയോ മാനെയും നേര്‍ക്കുനേര്‍ വരുന്നു. രാത്രി 12.30നാണ് മല്‍സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് വരുന്നത്. മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്ത സാദിയോ മാനെയുടെ സെനഗല്‍ ആദ്യ കിരീടമാണ് നോട്ടമിടുന്നത്. ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് വരുന്നത്. യുനൈറ്റഡ് ഇതിഹാസം അലക്‌സ് ഫെര്‍ഗൂസണ്‍ന്റെ അസിസ്റ്റായിരുന്ന കാര്‍ലോസ് ക്വയിറോസാണ് ഈജിപ്തിന്റെ കോച്ച്.




Next Story

RELATED STORIES

Share it