Football

സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; റൊണാള്‍ഡോയുടെ ടീം അല്‍ അഹ്‌ലിയെ നേരിടും

അല്‍ നസറിലെ തന്റെ ആദ്യ കിരീടത്തിനായി റൊണാള്‍ഡോ വൈകീട്ട് 5.30ന് കളത്തില്‍

സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; റൊണാള്‍ഡോയുടെ ടീം അല്‍ അഹ്‌ലിയെ നേരിടും
X

ഹോങ് ഗോങ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് അല്‍ നസര്‍ അല്‍ അഹ്‌ലി പോരാട്ടം. സൗദിയിലെ കിരീട കാത്തിരിപ്പിന് വിരാമമിടാന്‍ റൊണാള്‍ഡോ സുസജ്ജം. ഇന്ന് വൈകീട്ട് 5.30ന് ഹോങ് ഗോങിലാണ് മല്‍സരം. സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ, യുവ താരം ജാവോ ഫെലിക്‌സ്, ഫ്രഞ്ച് താരം കോമന്‍, സ്പാനിഷ് താരം ഇനിഗൊ മാര്‍ട്ടിനെസ്, ലപോര്‍ട്ടെ തുടങ്ങിയ പ്രമുഖ താരങ്ങളാണ് നസറിന്റെ റഡാറിലുള്ളത്. സൂപ്പര്‍ താരം സാദിയോ മാനെ സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ ഇന്നത്തെ മല്‍സരത്തിനുണ്ടാവില്ല. എന്നാല്‍, അല്‍ അഹ്‌ലിയും താരങ്ങളാല്‍ സംമ്പന്നരാണ്. റിയാദ് മെഹ്‌റെസ്, ഫ്രാങ്ക് കെസ്സി, എഡ്വാര്‍ഡ് മെന്‍ഡി, മൊഹമ്മദ് അല്‍ഒവൈസി തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്.


Next Story

RELATED STORIES

Share it