സന്തോഷ് ട്രോഫി; കേരളാ ടീമില്‍ 13 പുതുമുഖങ്ങള്‍
ഗ്രൂപ്പിലെ ഫൈനല്‍ റൗണ്ടും കേരളത്തിലാണ് നടക്കുന്നത്.

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള 22 അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു. 13 പുതുമുഖങ്ങളടങ്ങിയ ടീമിന്റെ ക്യാപ്റ്റന്‍ ജിജോ ജോര്‍ജ്ജ് ആണ്. ബിനോയ് ജോര്‍ജ്ജ് പരിശീലകനും ടിജെ പുരുഷോത്തമന്‍ സഹ പരിശീലകനുമാണ്. സന്തോഷ ട്രോഫിയുടെ ദക്ഷിണാമേഖലാ യോഗ്യതാ റൗണ്ടിലേക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിനാണ് മല്‍സരങ്ങള്‍ അരങ്ങേറുക. കേരളത്തിന്റെ ആദ്യ മല്‍സരം ലക്ഷ്യദ്വീപിനെതിരേ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ മൂന്നിന് ആന്‍ഡമാനെയും അഞ്ചിന് പോണ്ടിച്ചേരിയെയും കേരളം നേരിടും. ഗ്രൂപ്പിലെ ഫൈനല്‍ റൗണ്ടും കേരളത്തിലാണ് നടക്കുന്നത്.
ടീം: മിഥുന്‍, ഹജ്മല്‍, സഞ്ജു ഗണേഷ്, നൗഫല്‍, മുഹമ്മദ് ആസിഫ്, രാജേഷ്, മുഹമ്മദ് ഷെഫീഖ്, വിപിന്‍ തോമസ്, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് ബാസിത്, ജിജോ ജോസഫ്, ഷെറീഫ്, അജയ് അലക്‌സ്, മുഹമ്മദ് റാഷിദ്, അര്‍ജ്ജുന്‍ ജയരാജ്, ബുജൈര്‍, അഖില്‍ പ്രവീണ്‍, സല്‍മാന്‍ കള്ളിയത്ത്, ആദര്‍ശ്, നിജോ ഗില്‍ബര്‍ട്ട്, ഷിജില്‍, മുഹമ്മദ് സഫ്‌നാദ്, ജെസിന്‍.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT