Football

സന്തോഷ് ട്രോഫി: വേദിയില്‍ മാറ്റം; ദക്ഷിണ മേഖല മല്‍സരങ്ങള്‍ കോഴിക്കോട്

നംവംബര്‍ അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നേരത്തെ കോഴിക്കാട് മല്‍സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം 14 മുതല്‍ മല്‍സരം ആരംഭിക്കണമെന്ന് നിര്‍ദേശം വന്നതോടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മല്‍സരം മാറ്റാന്‍ നിശ്ചയിച്ചത്. കൊച്ചിയില്‍ ഗ്രൗണ്ടുകള്‍ സജ്ജമായിരുന്നതിനാലാണ് ഇത്. എന്നാല്‍ വീണ്ടും മല്‍സരം നടത്താനുള്ള തിയതി നീട്ടിവെച്ചതോടെയാണ് വീണ്ടും കോഴിക്കോടിന് മല്‍സരം മാറ്റാന്‍ തീരൂമാനിച്ചത്

സന്തോഷ് ട്രോഫി: വേദിയില്‍ മാറ്റം; ദക്ഷിണ മേഖല മല്‍സരങ്ങള്‍ കോഴിക്കോട്
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണമേഖലാ യോഗ്യ മല്‍സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റി. നംവംബര്‍ അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നേരത്തെ കോഴിക്കാട് മല്‍സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം 14 മുതല്‍ മല്‍സരം ആരംഭിക്കണമെന്ന് നിര്‍ദേശം വന്നതോടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മല്‍സരം മാറ്റാന്‍ നിശ്ചയിച്ചത്.

കൊച്ചിയില്‍ ഗ്രൗണ്ടുകള്‍ സജ്ജമായിരുന്നതിനാലാണ് ഇത്. എന്നാല്‍ വീണ്ടും മല്‍സരം നടത്താനുള്ള തിയതി നീട്ടിവെച്ചതോടെയാണ് വീണ്ടം കോഴിക്കോടിന് മല്‍സരം മാറ്റാന്‍ തീരൂമാനിച്ചത്. വേദിയില്‍ മാറ്റം വന്നതിനൊപ്പം മല്‍സരങ്ങള്‍ നടക്കുന്ന തീയതിയിലും മാറ്റം വന്നിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ നികോബാര്‍, പോണ്ടിച്ചേരി ടീമുകളാണ് യോഗ്യത മത്സരങ്ങളില്‍ സൗത്ത് സോണിലുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലെത്തും.

Next Story

RELATED STORIES

Share it