Football

സന്ദേശ് ജിങ്കന്‍ എടികെ വിടുന്നു; പുതിയ തട്ടകം യൂറോപ്പ്

എടികെയുടെ പ്രീസീസണ്‍ ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

സന്ദേശ് ജിങ്കന്‍ എടികെ വിടുന്നു; പുതിയ തട്ടകം യൂറോപ്പ്
X


കൊല്‍ക്കത്ത: ഇന്ത്യന്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ യൂറോപ്പിലേക്ക് ചേക്കേറുന്നു. ഈ സീസണിന് മുമ്പായി താരം യൂറോപ്പിലേക്ക് മാറും. നിലവില്‍ എടികെ മോഹന്‍ ബഗാന്‍ താരമായ ജിങ്കന് യൂറോപ്പില്‍ നിന്ന് ഓഫര്‍ വന്നാല്‍ ക്ലബ്ബ് വിടാമെന്ന് കരാര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെയുമായി കരാര്‍ ഒപ്പുവച്ചത്. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നായി താരത്തിന് ഓഫര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ താരമായ ജിങ്കനെ തിരഞ്ഞെടുത്തിരുന്നു. എടികെയുടെ പ്രീസീസണ്‍ ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജിങ്കന്‍ നിലവില്‍ ടീമിനോടൊപ്പമുണ്ട്.




Next Story

RELATED STORIES

Share it