പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ ഞെട്ടിച്ച് ലീഡ്സ്; ആഴ്സണലിന് ജയം
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്സണല്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ ആദ്യദിനം തന്നെ ചാംപ്യന്‍മാരെ ഞെട്ടിച്ച് ലീഡസ് യുനൈറ്റഡ്.16 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ലീഡ്സ് 3-4ന് ലിവര്‍പൂളിനോട് തോറ്റെങ്കിലും വിജയത്തേക്കാള്‍ മധുരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. കൈയ്യെത്തും ദൂരത്ത് വിജയം കൈവിട്ടതിന്റെ ദുഖവും ആദ്യ മല്‍സരത്തില്‍ ലീഡ്സ് ഏറ്റുവാങ്ങി. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ഹാട്രിക്ക് നേടി. 4, 33, 88 മിനിറ്റുകളിലായിരുന്നു സലാഹയുടെ ഗോളുകള്‍.
വാന്‍ ഡെക്കിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ലീഡ്സിനായി ഹാരിസണ്‍(12), ബാംഫോഡ്(30), ക്ലിച്ച്(66) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ ലീഡ്സ് കോച്ച് ബിയെല്‍സയുടെ തന്ത്രങ്ങളിലൂടെ ലിവര്‍പൂളിനെ ഞെട്ടിക്കുകയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്സണല്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ലക്കാസെറ്റെ, മെഗാലഹസ്, ഒബാമെയങ് എന്നിവരാണ് ആഴ്സണല്‍ സ്‌കോറര്‍മാര്‍.പുതിയ സൈനിങ് മുന്‍ ചെല്‍സി താരം വില്ല്യന്‍ മൂന്ന് അസിസ്റ്റുമായി തിളങ്ങി. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡ് തകര്‍ത്തു.
RELATED STORIES
'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTഗുജറാത്ത്: ഇരകളെ സഹായിക്കുന്നതും കുറ്റകൃത്യമോ ?
27 Jun 2022 4:23 PM GMT1999 രൂപ പ്രീപെയ്ഡ് പ്ലാനില് ഒരുവര്ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഗൂഡാലോചനക്കേസില് തന്നെ ജയിലിലടയക്കാന് ശ്രമിക്കുന്നു;ഹൈക്കോടതിയില്...
27 Jun 2022 4:14 PM GMTപ്രകൃതിദുരന്തം : 19 കുടുംബങ്ങള്ക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം...
27 Jun 2022 4:07 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMT