സലായ്ക്ക് ഡബിള്‍; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
ശനിയാഴ്ച നടന്ന ആവേശകരമായ മല്‍സരത്തില്‍ വമ്പന്മാരായ ആഴ്സണലിനെ 3-1ന് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്.
ലണ്ടന്‍: മുഹമ്മദ് സലായുടെ ഇരട്ട ഗോള്‍ ചിറകിലേറി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം. ശനിയാഴ്ച നടന്ന ആവേശകരമായ മല്‍സരത്തില്‍ വമ്പന്മാരായ ആഴ്സണലിനെ 3-1ന് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്.
ജയത്തോടെ പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാമതെത്തി. 41ാം മിനിറ്റില്‍ മാറ്റിപ്പിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായ പെനാല്‍റ്റി. ആഴ്സണല്‍ താരം ഡേവിഡ് ലൂയിസ് സലായുടെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയെടുത്ത സലായ്ക്ക് പിഴച്ചില്ല. ലിവര്‍പൂളിന്റെ ലീഡ് രണ്ടായി വര്‍ധിച്ചു. തുടര്‍ന്ന്് 59ാം മിനിറ്റില്‍ ലൂയിസ് വരുത്തിയ മറ്റൊരു പിഴവിലൂടെ സലാ തന്റെ രണ്ടാം ഗോളും നേടി. ടോറേര 84ാം മിനിറ്റില്‍ ആഴ്സണലിന്റെ ആശ്വാസ ഗോള്‍ നേടി. ആഴ്സണലിന്റെ ഈ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് തോല്‍വിയാണിത്.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സൗത്താംപ്ടണ്‍ തോല്‍പ്പിച്ചു. ഷെഫ് യുനൈറ്റഡിനെ 2-1ന് തോല്‍പ്പിച്ച് ലെസ്റ്ററും ഇന്ന് വിജയവഴിയില്‍ തിരിച്ചെത്തി. വാറ്റ്ഫോര്‍ഡിനെ 3-1ന് തോല്‍പ്പിച്ച് വെസ്റ്റ്ഹാമും ജയം നേടി.
അതിനിടെ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് ജയത്തോടെ തുടങ്ങി. പാര്‍മയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്പ്പിച്ചിത്. 21ാം മിനിറ്റില്‍ ചില്ലിനിയാണ് യുവന്റസിന്റെ ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോള്‍ റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
RELATED STORIES
പാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMTഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMT