സാഫ് കപ്പ്; ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

സാഫ് കപ്പ്; ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 4-0ത്തിനാണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ നേപ്പാളിനെ ഇന്ത്യ നേരിടും. ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ടീം സെമിയില്‍ കടന്നത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലായി 15 ഗോളുകളാണ് എതിരില്ലാതെ ഇന്ത്യ നേടിയത്. ദലിമാ ചിംബര്‍,ഇന്ദുമതി കതിരേശന്‍(2), ആദിതി ചൗഹാന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയവര്‍.

RELATED STORIES

Share it
Top