Football

പിഎസ്ജി ഗോള്‍കീപ്പറെ റാഞ്ചാനൊരുങ്ങി അല്‍ നസര്‍

താരവുമായി നേരിട്ട് ചര്‍ച്ച നടത്തി കരാര്‍ ഉറപ്പിക്കാനാണ് അല്‍ നസറിന്റെ തീരുമാനം.

പിഎസ്ജി ഗോള്‍കീപ്പറെ റാഞ്ചാനൊരുങ്ങി അല്‍ നസര്‍
X


റിയാദ്: പിഎസ്ജി ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനെ നോട്ടമിട്ട് സൗദി ക്ലബ്ബ് അല്‍ നസര്‍. പിഎസ്ജിയുടെ രണ്ടാം ഗോള്‍ കീപ്പറാണ് കോസ്റ്ററിക്ക ക്യാപ്റ്റനായ കെയ്‌ലര്‍ നവാസ്്. നവാസിന്റെ പിഎസ്ജിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. എന്നാല്‍ താരത്തെ ഉടന്‍ തന്നെ ടീമിലെത്തിക്കാനാണ് അല്‍ നസറിന്റെ തീരുമാനം.


നിലവില്‍ അല്‍ നസറിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ കൊളംബിയയുടെ ഡേവിഡ് ഒസ്പിനയാണ്. ഒസ്പിനയ്ക്ക് പരിക്കേറ്റതിനാലാണ് അല്‍ നസര്‍ പുതിയ കീപ്പറെ തേടുന്നത്. കെയ്‌ലര്‍ നവാസ് മുമ്പ് റൊണാള്‍ഡോയ്‌ക്കൊപ്പം റയല്‍ മാഡ്രിഡില്‍ ഒരുമിച്ചുണ്ടായിരുന്നു. റൊണാള്‍ഡോയുടെ ആവശ്യമനുസരിച്ചാണ് അല്‍ നസര്‍ കെയ്‌ലര്‍ നവാസിനെ ടീമിലെത്തിക്കുന്നത്. പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയാണ്. പിഎസ്ജിയില്‍ നവാസിന് കാര്യമായി അവസരം ലഭിക്കാറില്ല. ഇക്കാരണത്താല്‍ താരം അല്‍ നസറിന്റെ ഓഫര്‍ സ്വീകരിക്കും. നാളെ അല്‍ ശബാബിനെതിരേ കളിക്കാന്‍ റിയാദിലെത്തുന്ന പിഎസ്ജി ടീമിനൊപ്പം കെയ്‌ലര്‍ നവാസും ഉണ്ടാവും. താരവുമായി നേരിട്ട് ചര്‍ച്ച നടത്തി കരാര്‍ ഉറപ്പിക്കാനാണ് അല്‍ നസറിന്റെ തീരുമാനം.




Next Story

RELATED STORIES

Share it