Football

റൊണാള്‍ഡീഞ്ഞോയുടെ ഫുട്‌ബോള്‍ കരിയറിന് ഒക്ടോബറില്‍ വിരാമം

ബാഴ്‌സലോണ, എ സി മിലാന്‍ എന്നീ ടീമുകള്‍ക്കു പുറമെ റൊണാള്‍ഡീഞ്ഞോ കളിച്ചത് അത്ര പ്രശസതമല്ലാത്ത ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ്

റൊണാള്‍ഡീഞ്ഞോയുടെ ഫുട്‌ബോള്‍ കരിയറിന് ഒക്ടോബറില്‍ വിരാമം
X

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. നേരത്തേ ബ്രസീല്‍ ടീമില്‍ നിന്നു വിരമിച്ച റൊണാള്‍ഡീഞ്ഞോ നിലവില്‍ കൊളംബിയന്‍ ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്. അടുത്ത മാസം 17ന് നടക്കുന്ന മല്‍സരത്തോടെയാണ് റൊണാള്‍ഡീഞ്ഞോയുടെ ക്ലബ്ബ് ഫുട്‌ബോള്‍ കരിയറിന് അവസാനം. കൊളംബിയന്‍ ക്ലബ്ബ് സാന്റ ഫെയ്ക്കു വേണ്ടിയാണ് റൊണാള്‍ഡീഞ്ഞോ കളിക്കുന്നത്. 17നു റൊണാള്‍ഡീഞ്ഞോയ്ക്കു വേണ്ടിയാണ് ക്ലബ്ബ് വിടവാങ്ങല്‍ മല്‍സരം നടത്തുന്നത്. ക്ലബ്ബിന്റെ എതിരാളികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി തിളങ്ങിയ താരത്തിന്റെ ക്ലബ്ബ് ഫുട്‌ബോള്‍ റെക്കോഡ് അത്ര മികച്ചതല്ല. ബാഴ്‌സലോണ, എ സി മിലാന്‍ എന്നീ ടീമുകള്‍ക്കു പുറമെ റൊണാള്‍ഡീഞ്ഞോ കളിച്ചത് അത്ര പ്രശസതമല്ലാത്ത ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ്. ബാഴ്‌സയ്ക്കു വേണ്ടി 145 മല്‍സരങ്ങളില്‍ നിന്ന് 70 ഗോളുകളും മിലാനു വേണ്ടി 76 മല്‍സരങ്ങളില്‍ നിന്ന് 20 ഗോളുകളുമാണ് നേടിയത്. മോശം പ്രകടനത്തെ തുടര്‍ന്നാണ് താരം ചെറിയ ക്ലബ്ബുകളില്‍ ഒതുങ്ങിനിന്നത്. യുവേഫാ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 2006ല്‍ റൊണാള്‍ഡീഞ്ഞോ നേടിയിരുന്നു. 2013ല്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. 97 മല്‍സരങ്ങളില്‍ നിന്ന് ബ്രസീലിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ 39കാരനായ റൊണാള്‍ഡീഞ്ഞോ അംഗമായിരുന്നു.



Next Story

RELATED STORIES

Share it