Football

നേഷന്‍സ് ലീഗ്; ഇറ്റലിയും ബെല്‍ജിയവും സെമി ഫൈനലില്‍

ഫ്രാന്‍സും സ്‌പെയിനും കഴിഞ്ഞ ദിവസം സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

നേഷന്‍സ് ലീഗ്; ഇറ്റലിയും ബെല്‍ജിയവും സെമി ഫൈനലില്‍
X


റോം: മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയും ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും യുവേഫാ നേഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്ന് നടന്ന മല്‍സരങ്ങളോടെയാണ് ഗ്രൂപ്പ് ഘട്ടങ്ങള്‍ക്ക് അവസാനമായത്. ഫ്രാന്‍സും സ്‌പെയിനും കഴിഞ്ഞ ദിവസം സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി സെമിയില്‍ ഇടം നേടിയത്. ബെലോറ്റി, ബെറാഡി എന്നിവരാണ് ഇറ്റലിയ്ക്കായി വലകുലിക്കിയത്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ നെതര്‍ലാന്റസ് പോളണ്ടിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് കഴിഞ്ഞത്. ഡെന്‍മാര്‍ക്കിനെ 4-2ന് തോല്‍പ്പിച്ചാണ് ബെല്‍ജിയം സെമിയില്‍ കയറിയത്. ടൈല്‍സ്മാന്‍, ഡീ ബ്രൂണി, ലൂക്കാക്കൂ(ഡബിള്‍) എന്നിവരാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്.


ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്കും ഇംഗ്ലണ്ടുമാണ് പുറത്തായത്. അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ട് ഐസ്‌ലാന്റിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സ് സെമിയിലേക്ക് കടന്നപ്പോള്‍ പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്വീഡന്‍ എന്നിവരാണ് പുറത്തായത്. ഗ്രൂപ്പ് ഡിയില്‍ നിന്ന് സ്‌പെയിന്‍ സെമിയിലേക്ക് യോഗ്യത നേടിയപ്പോള്‍ ജര്‍മ്മനി, ഉക്രെയ്ന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവര്‍ പൂറത്തായി. വ്യക്തമായ ആധിപത്യത്തോടെയാണ് ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ ടീമുകള്‍ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ലോകകപ്പ് നേടിയ മൂന്ന് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. യൂറോ കപ്പിന് ശേഷം 2021 ഒക്ടോബറിലാണ് നേഷന്‍സ് ലീഗ് സെമി ഫൈനലുകള്‍ ഇറ്റലിയില്‍ വച്ച് നടക്കുക.


Next Story

RELATED STORIES

Share it