Football

റഷ്യാ-യുക്രെയ്ന്‍ സംഘര്‍ഷം; ചെല്‍സിയെ വില്‍ക്കാനൊരുങ്ങി അബ്രോമോവിച്ച്

ചെല്‍സിയും ഇംഗ്ലണ്ടിലെ എല്ലാ സ്വത്തുക്കളുമാണ് അബ്രോമോവിച്ച് വില്‍ക്കാനൊരുങ്ങുന്നത്.

റഷ്യാ-യുക്രെയ്ന്‍ സംഘര്‍ഷം; ചെല്‍സിയെ വില്‍ക്കാനൊരുങ്ങി അബ്രോമോവിച്ച്
X


സ്റ്റാംഫോംബ്രിഡ്ജ്: ചെല്‍സിയെ വില്‍ക്കാനൊരുങ്ങി ടീമിന്റെ ഉടമ റഷ്യന്‍ കോടീശ്വരനായ റോമന്‍ അബ്രോമോവിച്ച്. റഷ്യാ-യുക്രെയ്ന്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്റെ ഉറ്റ സുഹൃത്തായതിനാല്‍ അബ്രോമോവിച്ചിനെതിരേ ബ്രിട്ടന്‍ ഉടന്‍ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് അബ്രോമോവിച്ച് ക്ലബ്ബ് വില്‍ക്കാന്‍ പോവുന്നവെന്ന പ്രസ്താവന പുറപ്പെടുവിച്ചത്.

ചെല്‍സിയും ഇംഗ്ലണ്ടിലെ എല്ലാ സ്വത്തുക്കളുമാണ് അബ്രോമോവിച്ച് വില്‍ക്കാനൊരുങ്ങുന്നത്. ക്ലബ്ബ് വിറ്റ് കിട്ടുന്ന ലാഭത്തില്‍ ഒരു വിഹിതം യുക്രെയ്‌നിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വിസ്സ് കോടീശ്വരനായ വൈസും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ക്ലബ്ബ് വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.


Next Story

RELATED STORIES

Share it