Football

ഇറ്റലിയില്‍ യുവന്റസിന് റോമാ ഷോക്ക്; സ്‌പെയിനില്‍ ബാഴ്‌സ വിജയതീരത്ത്

ജയത്തോടെ റോമ തങ്ങളുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമാക്കി.

ഇറ്റലിയില്‍ യുവന്റസിന് റോമാ ഷോക്ക്; സ്‌പെയിനില്‍ ബാഴ്‌സ വിജയതീരത്ത്
X

റോം: ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. ആറാം സ്ഥാനത്തുള്ള റോമയാണ് എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസിനെ തോല്‍പ്പിച്ചത്. ജയത്തോടെ റോമ തങ്ങളുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമാക്കി. ലീഗ് അവസാനിക്കാന്‍ ഇനി രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. 79ാം മിനിറ്റില്‍ അലക്‌സാണ്ട്രോ ഫ്‌ളോറെന്‍സിയും ഇഞ്ചുറിടൈമില്‍ എഡിന്‍ ജെക്കോയുമാണ് റോമയുടെ ഗോളുകള്‍ നേടിയത്. പുതിയ ജഴ്‌സിയിലാണ് യുവന്റസ് താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങിയത്. റൊണാള്‍ഡോ നേടിയ ഒരു ഗോള്‍ ഓഫ്‌സൈഡായിരുന്നു.

അതിനിടെ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി. ഗെറ്റഫെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. 39ാം മിനിറ്റില്‍ വിദാലും 89ാം മിനിറ്റില്‍ അറാംബാരിയുമാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു പ്രധാനമല്‍സരത്തില്‍ റയല്‍ സോസിഡാഡ് മൂന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെ 3-1ന് തോല്‍പ്പിച്ചു. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സെവിയ്യ 1-1 സമനിലയില്‍ തളച്ചു. തോല്‍വിയോടെ ഗെറ്റഫെ അഞ്ചാം സ്ഥാനത്തേക്ക് നീങ്ങിയപ്പോള്‍ വലന്‍സിയ തങ്ങളുടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് അടുത്തെത്തി.

Next Story

RELATED STORIES

Share it