Football

സീസണില്‍ 40 ഗോളുകള്‍; ജര്‍മ്മനിയില്‍ മുള്ളര്‍ക്കൊപ്പം ലെവന്‍ഡോസ്‌കി

1972ല്‍ 34 മല്‍സരങ്ങളില്‍ നിന്നായിരുന്നു മുള്ളര്‍ 40 ഗോള്‍ നേടിയത്.

സീസണില്‍ 40 ഗോളുകള്‍; ജര്‍മ്മനിയില്‍ മുള്ളര്‍ക്കൊപ്പം ലെവന്‍ഡോസ്‌കി
X


ബെര്‍ലിന്‍: ഒരു സീസണില്‍ 40 ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസം ജെറാദ് മുള്ളറുടെ റെക്കോഡിനൊപ്പം ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഇന്ന് ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ എസ് സി ഫ്രീബര്‍ഗിനെതിരായ മല്‍സരത്തിലാണ് പോളണ്ട് താരത്തിന്റെ സീസണിലെ 40ാം ഗോള്‍ പിറന്നത്. 1972ല്‍ 34 മല്‍സരങ്ങളില്‍ നിന്നായിരുന്നു മുള്ളര്‍ 40 ഗോള്‍ നേടിയത്. എന്നാല്‍ ലെവന്‍ഡോസ്‌കി സീസണിലെ 28ാം ലീഗ് മല്‍സരത്തിലാണ് 40 ഗോള്‍ നേടിയത്. ലീഗില്‍ ബയേണിന് ശേഷിക്കുന്നത് ഒരു മല്‍സരമാണ്. ഈ മല്‍സരത്തില്‍ കൂടി ഗോള്‍ നേടിയാല്‍ മുള്ളറുടെ റെക്കോഡ് പഴംങ്കഥയാവും. എന്നാല്‍ 10ാം സ്ഥാനക്കാരായ ഫ്രീബര്‍ഗ് ബയേണിനെ 2-2 സമനിലയില്‍ പിടിച്ചു.




Next Story

RELATED STORIES

Share it