ആഴ്‌സണലിനെ തകര്‍ത്ത് റയല്‍മാഡ്രിഡ്

മറ്റൊരു മല്‍സരത്തില്‍ ഏസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. ഗോറെസ്‌കയാണ് ബയേണിനായി വലകുലിക്കിയത്.

ആഴ്‌സണലിനെ തകര്‍ത്ത് റയല്‍മാഡ്രിഡ്
ലണ്ടന്‍: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ആഴ്‌സണലിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്. 2-2 സമനിലയിലായ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-2) റയല്‍ ജയം നേടിയത്. ഗരത് ബെയ്ല്‍, അസന്‍സിയോ എന്നിവര്‍ റയലിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ലക്കാസ്‌റ്റെ, ഔബമയാംഗ് എന്നിവരാണ് ആഴ്‌സണലിന് വേണ്ടി ഗോള്‍ നേടിയത്. ഷൂട്ടൗട്ടില്‍ ഗ്രനിത് സാക്ക, നാച്ചോ, റോബി ബര്‍ട്ടണ്‍ എന്നിവര്‍ ആഴ്‌സണലിന്റെ കിക്ക് പാഴാക്കിയപ്പോള്‍ എല്ലാ ഗോളും വലയിലെത്തിച്ച റയലിനൊപ്പമായിരുന്നു ജയം.

മറ്റൊരു മല്‍സരത്തില്‍ ഏസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. ഗോറെസ്‌കയാണ് ബയേണിനായി വലകുലിക്കിയത്.

മറ്റൊരു പ്രീസീസണ്‍ മല്‍സരത്തില്‍ ചെല്‍സി ബാഴ്‌സലോണയെ 2-1ന് തോല്‍പ്പിച്ചു. ടാമി അബ്രഹാം, റോസ് ബാര്‍കലി എന്നിവര്‍ ചെല്‍സിക്കായി ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാകിറ്റിച്ച് ബാഴ്‌സയുടെ ഗോള്‍ നേടി.


RELATED STORIES

Share it
Top