സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി
എട്ടുമിനിറ്റുകള്ക്ക് ശേഷം പെനാല്‍റ്റിയിലൂടെ റയല്‍ മാഡ്രിഡ് കരിം ബെന്‍സിമയിലൂടെ തിരിച്ചടിച്ചു. സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തെ ബെറ്റിസിന് അനുകൂലമാക്കിയത് ടെല്ലോയുടെ 82ാം മിനിറ്റിലെ ഗോളാണ്.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് റയല്‍ ബെറ്റിസ്. 12ാം സ്ഥാനക്കാരാണ് ലീഗിലെ ഒന്നാംസ്ഥാനക്കാരെ അട്ടിമറിച്ചത്. എല്‍ ക്ലാസ്സിക്കോ ജയിച്ച ഊര്ജവുമായിറങ്ങിയ റയല്‍ മികച്ച കളി പുറത്തെടുത്തിരുന്നു. 40ാം മിനിറ്റില്‍ ഡി ഡില്വാ ജൂനിയര്‍ റയല്‍ ബെറ്റിസിനെ മുന്നിലെത്തിച്ചു. എട്ടുമിനിറ്റുകള്ക്ക് ശേഷം പെനാല്‍റ്റിയിലൂടെ റയല്‍ മാഡ്രിഡ് കരിം ബെന്‍സിമയിലൂടെ തിരിച്ചടിച്ചു. സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തെ ബെറ്റിസിന് അനുകൂലമാക്കിയത് ടെല്ലോയുടെ 82ാം മിനിറ്റിലെ ഗോളാണ്.
തോല്‍വിയോടെ റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മറ്റ് മല്‍സരങ്ങളില്‍ എസ്പാനിയോളിനെ ഒസാസുന ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചു. റയല്‍ വലാഡോളിഡിനെ അത്ലറ്റിക്കോ ബില്‍ബാവോ 4-1ന് തോല്‍പ്പിച്ചു. ലെവന്റേ ഗ്രനേഡ മല്‍സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ വിയ്യാറല്‍ ലെഗനീസിനെ 2-1ന് തോല്‍പ്പിച്ചു. ജര്‍മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. എഫ്സി ഓഗ്സ്ബര്‍ഗിനെ 2-0ന് തോല്‍പ്പിച്ചാണ് ബയേണ്‍ ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഓഗസ്ബര്‍ഗ് ലീഗില്‍ 14ാം സ്ഥാനത്താണ്.
RELATED STORIES
എകെജി സെന്റര്‍ ആക്രമണം: സിസിടിവി ദൃശ്യത്തില്‍ കണ്ട ചുവന്ന...
3 July 2022 6:22 AM GMTഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു
3 July 2022 6:16 AM GMTരാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24...
3 July 2022 6:00 AM GMTപാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMT