എംബാപ്പെയെ വാങ്ങാന്‍ റയല്‍ വില്‍ക്കുന്നത് ആറ് താരങ്ങളെ
കൂടാതെ പിഎസ്ജിയില്‍ മെസ്സി, സെര്‍ജിയോ എന്നീ താരങ്ങള്‍ ഉടന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ പിഎസ്ജിയില്‍ നിന്നു വാങ്ങാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ വില്‍ക്കാനൊരുങ്ങുന്നത് ആറ് താരങ്ങളെ. ജനുവരി ട്രാന്‍സ്ഫറില്‍ തന്നെ എംബാപ്പെയെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം. റയല്‍ മാഡ്രിഡില്‍ കളിക്കാനുള്ള ആഗ്രഹം എംബാപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ പിഎസ്ജിയില്‍ മെസ്സി, സെര്‍ജിയോ എന്നീ താരങ്ങള്‍ ഉടന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ എംബാപ്പെയ്ക്ക് ടീമില്‍ അവസരം കുറഞ്ഞെക്കുമെന്നും വിശകലനമുണ്ട്. ഇതെ തുടര്‍ന്നാണ് ഫ്രാന്‍സ് വിട്ട് മറ്റ് എവിടെയെങ്കിലും കളിക്കാനുള്ള ആഗ്രഹം എംബാപ്പെ അറിയിച്ചത്.
വന്‍ ഫോമിലുള്ള എംബാപ്പെയെ ടീമില്‍ എത്തിക്കാന്‍ റയലിന് പണം ഒഴുക്കേണ്ടി വരും. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം ടീമിനെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആറോളം താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്. സീസണിന്റെ തുടക്കത്തില്‍ ഗെരത് ബെയ്‌ലിനെ റയല്‍ വിറ്റിരുന്നു. ബ്രസീലിന്റെ ലെഫറ്റ് ബാക്ക് മാര്‍സെലോ, സെര്‍ബിയയുടെ ലൂക്കാ ജോവിക്ക്, സ്പാനിഷ് ത്രയങ്ങളായ ഇസ്‌ക്കോ, ഡാനി സെബല്ലോസ്, ബ്രാഹിം ഡയസ് എന്നിവരെയാണ് റയല്‍ വില്‍ക്കാനൊരുങ്ങുന്നത്.എന്നാല്‍ റയലിന്റെ ഓഫറിനായി എംബാപ്പെ പ്രതികരിച്ചിട്ടില്ല. കൂടാതെ വില്‍ക്കാന്‍ തീരുമാനിച്ച അഞ്ച് താരങ്ങളെ വാങ്ങാന്‍ നിലവില്‍ യാതൊരു ക്ലബ്ബും മുന്നോട്ട് വന്നിട്ടില്ല. അഞ്ച് താരങ്ങളും റയലിന്റെ തീരുമാനത്തില്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ പിഎസ്ജിയുടെ പുതിയ കോച്ച് പോച്ചീടിനോയും എംബാപ്പെയ്ക്ക് ക്ലബ്ബ് വിടാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.
RELATED STORIES
പ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ്;ഹരജി പരിഗണിക്കുന്നതില്‍ നിന്ന്...
28 Jun 2022 7:02 AM GMTജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT