സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി

2004ന് ശേഷം ആദ്യമായാണ് താഴെക്കിടയിലുള്ള ഒരു ടീമിനോട് റയല്‍ തോല്‍ക്കുന്നത്

സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. പുതിയ കോച്ച് സിദാന്റെ കീഴിലും റയലിന് രക്ഷയില്ല. ലീഗില്‍ 19ാം സ്ഥാനത്തുള്ള റയോ വാല്‍ക്കാനോയ്‌ക്കെതിരേ 1-0ത്തിന്റെ തോറ്റു. റയലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 2004ന് ശേഷം ആദ്യമായാണ് താഴെക്കിടയിലുള്ള ഒരു ടീമിനോട് റയല്‍ തോല്‍ക്കുന്നത്. ഈ സീസണില്‍ തന്നെ 10-2ന് വാല്‍ക്കാനോയെ റയല്‍ തോല്‍പ്പിച്ചിരുന്നു. ആന്‍ഡ്രിയന്‍ എംബ്രാബയുടെ ഗോളാണ് വാല്‍ക്കാനോയ്ക്ക് ജയം നല്‍കിയത്. 23ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവര്‍ക്ക് തുണയാവുകയായിരുന്നു. ഇരുടീമിന്റെയും ഇന്നത്തെ പ്രകടനം തുല്യമായിരുന്നു. മുന്‍നിര ക്ലബ്ബാണെന്ന കാര്യം മറന്നുപോയ വിധത്തിലായിരുന്നു റയലിന്റെ പ്രകടനം. റയലിന്റെ സ്ഥിരം ഗോള്‍ സ്‌കോറര്‍ കരിം ബെന്‍സിമ പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിച്ചിരുന്നില്ല. പുറത്താവല്‍ ഭീഷണിയുള്ള വാല്‍ക്കാനോയ്ക്ക് ഇന്നത്തെ ജയം പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ഐബര്‍ വലന്‍സിയയെും(1-0), ജിറോണ സെവിയ്യയെയും(1-0), റയല്‍ സോസിഡാഡ് ഗെറ്റാഫയെയും(2-1) തോല്‍പ്പിച്ചു. ഹുസ്‌കവിയ്യാറല്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
RELATED STORIES

Share it
Top