സാന്റിയാഗോയില്‍ ഇന്ന് അര്‍ദ്ധരാത്രി തീപ്പാറും പോരാട്ടം; സിറ്റിയെ തടയാന്‍ റയല്‍
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ വിയ്യാറയലിനെ വീഴ്ത്തി ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
BY FAR4 May 2022 2:26 PM GMT

X
FAR4 May 2022 2:26 PM GMT
സാന്റിയാഗോ; ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദ മല്‍സരത്തില്‍ ഇന്ന് തീപ്പാറും പോരാട്ടം.ഇന്ന് അര്‍ദ്ധരാത്രി 12.30ന് സാന്റിയാഗോ ബെര്‍ണാബ്യുവില്‍ റയല്‍ മാഡ്രിഡ് നേരിടുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. ആദ്യപാദത്തില്‍ ഇത്തിഹാദില്‍ നടന്ന മല്‍സരം 4-3ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു സിറ്റി മല്‍സരത്തില്‍ ലീഡെടുത്തത്.

എന്നാല്‍ അതിന് തിരിച്ചടിക്കാന്‍ റയല്‍ ഹോം ഗ്രൗണ്ടില്‍ തയ്യാറായി നില്‍ക്കുകയാണ്. ഇരുടീമിനും തുല്യസാധ്യതയാണെങ്കില്‍ ഹോം ഗ്രൗണ്ടില്‍ റയലിനെ തടയാന്‍ പെപ്പും സംഘവും നന്നേ വിയര്‍ക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ വിയ്യാറയലിനെ വീഴ്ത്തി ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി വിയ്യാറയലിനെ 5-2നാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
നെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMT