സ്പാനിഷ് ലീഗില്‍ റയലിന് സമനില

മികച്ച അവസരങ്ങളാണ് റയല്‍ സൃഷ്ടിച്ചത്. എന്നാല്‍ വലാഡോലിഡ് ഗോളിയുടെ ഇടപെടലും റയലിന്റെ നിര്‍ഭാഗ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.

സ്പാനിഷ് ലീഗില്‍ റയലിന് സമനില

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുടുക്കി റയല്‍ വലാഡോലിഡ്. 1-1 സമനിലയിലാണ് റയലിനെ വലോഡോലിഡ് പിടിച്ചുകെട്ടിയത്. ആദ്യപകുതിയില്‍ റയല്‍ മികച്ച കളിപുറത്തെടുത്തെങ്കിലും ഗോള്‍ അന്യം നില്‍ക്കുകയായിരുന്നു. മികച്ച അവസരങ്ങളാണ് റയല്‍ സൃഷ്ടിച്ചത്. എന്നാല്‍ വലാഡോലിഡ് ഗോളിയുടെ ഇടപെടലും റയലിന്റെ നിര്‍ഭാഗ്യവും ഒത്തുചേര്‍ന്നപ്പോള്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. തുടര്‍ന്ന് കരീം ബെന്‍സിമയുടെ മികച്ച ഷോട്ടിലൂടെ 82ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. എന്നാല്‍ 88ാം മിനിറ്റില്‍ റയലിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി വലാഡോലിഡ് താരം സെര്‍ജി ഗ്വാര്‍ഡിയോള അവരുടെ സമനില ഗോള്‍ നേടുകയായിരുന്നു. ഒരു ജയവും ഒരു സമനിലയുമായി റയല്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. സെവിയ്യയാണ് ഒന്നാമത്. ഫോമിലേക്ക് തിരിച്ചുവന്ന ഗെര്ത് ബേയ്‌ലിനെയും ഹമോസ് റൊഡ്രിഗാസ് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയാണ് റയല്‍ കളിച്ചത്.
RELATED STORIES

Share it
Top