Football

റയലിനെ മെരുക്കി സെല്‍റ്റാ വിഗോ; സീരി എയില്‍ യുവന്റസിന് ജയം

റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ബാഴ്‌സയുമായുള്ള ലീഡ് ഒരു പോയിന്റ് മാത്രമായി ചുരുങ്ങി

റയലിനെ മെരുക്കി സെല്‍റ്റാ വിഗോ; സീരി എയില്‍ യുവന്റസിന് ജയം
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ പിടിച്ചുകെട്ടി സെല്‍റ്റാ വീഗോ. ലീഗിലെ 17ാം സ്ഥാനക്കാരാണ് റയലിനെ മെരുക്കിയത്. 2-2 സമനിലയിലാണ് സെല്‍റ്റാ റയലിനെ ഞെട്ടിച്ചത്. സ്‌മോലോവിലൂടെ (7) സെല്‍റ്റയാണ് ലീഡ് നേടിയത്. തുടര്‍ന്ന് റയലിന് തിരിച്ചടിക്കാന്‍ രണ്ടാം പകുതി വരെ കാത്തുനില്‍ക്കേണ്ടി വന്നു. 52ാം മിനിറ്റില്‍ ക്രൂസാണ് റയലിന്റെ് സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ റാമോസ് റയലിന് മുന്നിലെത്തിച്ചു. എന്നാല്‍ ലോറന്‍സോയിലൂടെ 85ാം മിനിറ്റില്‍ സെല്‍റ്റാ സമനില പിടിക്കുകയായിരുന്നു.

റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ബാഴ്‌സയുമായുള്ള ലീഡ് ഒരു പോയിന്റ് മാത്രമായി ചുരുങ്ങി. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ എസ്പാനിയോള്‍ സെവിയ്യയെ 2-2ന് സമനിലയില്‍ പിടിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബ്രിഷ്യയെ 20ത്തിന് തോല്‍പ്പിച്ചു. ഡിബാല, ജു കുട്രാഡോ എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ ഇന്റര്‍ മിലാനെ ലാസിയോ 2-1ന് തോല്‍പ്പിച്ചു. ലീഗില്‍ യുവന്റസ്(57 പോയിന്റ്) ഒന്നാം സ്ഥാനത്ത് തുടരുന്നു. ലാസിയോ (56) രണ്ടാം സ്ഥാനത്തും ഇന്റര്‍മിലാന്‍ (54) മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനും ആഴ്‌സണലിനും ജയം. ആസ്റ്റണ്‍ വില്ലയെ 32നാണ് ടോട്ടന്‍ഹാം തോല്‍പ്പിച്ചത്. ന്യൂകാസിലിനെ 40ത്തിനാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്.



Next Story

RELATED STORIES

Share it