സ്പാനിഷ് ലീഗ്; സിദാന് കീഴില്‍ റയലിന് ആദ്യ ജയം

സിദാന്‍ കോച്ചായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മല്‍സരമായിരുന്നു ഇത്.ആദ്യ മല്‍സരത്തില്‍ തന്നെ ടീം വിജയിച്ചു. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു.

സ്പാനിഷ് ലീഗ്; സിദാന് കീഴില്‍ റയലിന് ആദ്യ ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് 2-0ത്തിന്റെ ജയം. സിദാന്‍ കോച്ചായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മല്‍സരമായിരുന്നു ഇത്.ആദ്യ മല്‍സരത്തില്‍ തന്നെ ടീം വിജയിച്ചു. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല.രണ്ടാം പകുതിയില്‍ 62ാം മിനിറ്റില്‍ കരീം ബെന്‍സിമ നല്‍കിയ പാസ്സ് ഐസ്‌കോ ഗോളാക്കി ടീമിന്റെ ലീഡ് നേടി. തുടര്‍ന്ന് 77ാം മിനിറ്റില്‍ ഗെരത് ബേല്‍ രണ്ടാം ഗോളോടെ ലീഡ് നേടി.

മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബായോട് 2-0ത്തിന് തോറ്റു. ലീഗ് അവസാനിക്കാന്‍ കുറച്ച് മല്‍സരങ്ങള്‍ ശേഷിക്കെയുള്ള മാഡ്രിഡിന്റെ തോല്‍വി ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മറ്റ് മല്‍സരങ്ങളില്‍ ആല്‍വസ് 3-1ന് ഹുസ്‌കയെ തോല്‍പ്പിച്ചു. ജിറോണ 2-0ത്തിന് ലെഗനീസിനെയും തോല്‍പ്പിച്ചു. ലീഗില്‍ ബാഴ്‌സലോണ ഇന്ന് റയല്‍ ബെറ്റിസിനെ നേരിടും.


APH

APH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top