Football

ചാംപ്യന്‍സ് ലീഗ്; സിറ്റിയുടെ മോഹങ്ങള്‍ കാറ്റില്‍ പറത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍

73ാം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റി ലീഡെടുത്തിരുന്നു.

ചാംപ്യന്‍സ് ലീഗ്; സിറ്റിയുടെ മോഹങ്ങള്‍ കാറ്റില്‍ പറത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍
X
സാന്റിയാഗോ: ആദ്യപാദത്തേക്കാള്‍ ആവേശം നിറഞ്ഞ ചാംപ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് റയല്‍ മാഡ്രിഡ് ഫൈനലില്‍.ഇഞ്ചുറി ടൈമില്‍ വീണ മൂന്ന ഗോളിന്റെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡ് ലിവര്‍പൂളുമായുള്ള ഫൈനലിന് യോഗ്യത നേടി. ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ 73ാം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റി ലീഡെടുത്തിരുന്നു. സിറ്റി ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ റയല്‍ ഉയര്‍ത്തെഴുന്നേറ്റത്.


ബ്രസീലിന്റെ ടീനേജ് താരം റൊഡ്രിഗോയുടെ തുടരെ തുടരെയുള്ള രണ്ട് ഗോളുകള്‍ പിന്നീട് സറ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെ വക മൂന്നാം ഗോള്‍. ഇതോടെ സിറ്റി തീര്‍ന്നു. സബ്‌സ്റ്റിറ്റിയൂട്ടായി വന്നാണ് റൊഡ്രിഗോ മാജിക്ക് പുറത്തെടുത്തത്. 90, 91 മിനിറ്റുകളിലാണ് റൊഡ്രിഗോയുടെ ഗോളുകള്‍.95ാം മിനിറ്റിലാണ് ബെന്‍സിമയുടെ ഗോള്‍. ആദ്യപാദത്തില്‍ 4-3ന്റെ ജയമായിരുന്നു സിറ്റിക്ക്.രണ്ടാം പാദത്തില്‍ 3-1ന്റെ ജയവുമായാണ് റയല്‍ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിച്ചത്.ഇരുപാദങ്ങളിലുമായി 6-5ന്റെ അഗ്രിഗേറ്റ് സ്‌കോറിലാണ് റയലിന്റെ ജൈത്രയാത്ര തുടര്‍ന്നത്.


Next Story

RELATED STORIES

Share it