സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടിലേക്ക്; സീരി എയില്‍ യുവന്റസ് മൂന്നിലേക്ക്
റാഫേല്‍ വരാനെയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്തി. ലീഗിലെ അവസാന സ്ഥാനക്കാരായ ഹുസ്‌കയെ 2-1നാണ് റയല്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി കുറച്ചു. റാഫേല്‍ വരാനെയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്. മറ്റ് മല്‍സരങ്ങളില്‍ മൂന്നാമതുള്ള സെവിയ്യ എതിരില്ലാത്ത മൂന്ന് ഗോളിന് ഗെറ്റഫെയെ തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള വിയ്യാറലിനെ 19ാം സ്ഥാനത്തുള്ള എല്‍ഷെ 2-2 സമനിലയില്‍ കുരുക്കി.
ഇറ്റാലിയന്‍ സീരി എയില്‍ റോമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.കഴിഞ്ഞ ദിവസം 36ാം ജന്‍മദിനം ആഘോഷിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ 13ാം മിനിറ്റില്‍ മൊറാറ്റയുടെ അസിസ്റ്റില്‍ നിന്നും ഗോള്‍ നേടി. റൊണാള്‍ഡോയുടെ സീസണിലെ 23ാം ഗോളാണിത്. രണ്ടാം ഗോള്‍ റോമയുടെ വക സെല്‍ഫ് ഗോളായിരുന്നു.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ കഷ്ടകാലം തുടരുന്നു. എട്ടാം സ്ഥാനത്തുള്ള ഫ്രീബഗര്‍ഗ് 2-1ന് ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്തു. തോല്‍വിയോടെ ഡോര്‍ട്ട്മുണ്ട് ആറാം സ്ഥാനത്തേക്ക് വീണു.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT