Football

യൂറോ യോഗ്യത; സ്‌പെയിനിന് തകര്‍പ്പന്‍ ജയം

ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് എഫില്‍ എല്ലാ മല്‍സരങ്ങളും വിജയിച്ച് ചാംപ്യന്‍മാരായി. സെര്‍ജിയോ റാമോസ്(64), ആല്‍വരോ മൊറാട്ടാ(85), ഒയാര്‍സബാള്‍(87) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍.

യൂറോ യോഗ്യത; സ്‌പെയിനിന് തകര്‍പ്പന്‍ ജയം
X

മാഡ്രിഡ്: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്വീഡനെതിരേ സ്‌പെയിനിന് 3-0ത്തിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് എഫില്‍ എല്ലാ മല്‍സരങ്ങളും വിജയിച്ച് ചാംപ്യന്‍മാരായി. സെര്‍ജിയോ റാമോസ്(64), ആല്‍വരോ മൊറാട്ടാ(85), ഒയാര്‍സബാള്‍(87) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍.

റാമോസിന്റെയും മൊറാട്ടായുടെയും ഗോളുകള്‍ പെനാല്‍റ്റികളിലൂടെയായിരുന്നു. 165 മല്‍സരങ്ങളില്‍ നിന്നായി റാമോസിന്റെ രാജ്യത്തിനായുള്ള 20ാം ഗോളാണിത്. തന്റെ ക്ലബ്ബായ റയല്‍മാഡ്രിഡിന്റെ പ്രസിഡന്റുമായുള്ള ട്രാന്‍സ്ഫര്‍ പോര് നടക്കുന്നതിനിടെയാണ് റാമോസ് രാജ്യത്തിനായി വിജയം നേടിയത്.

മറ്റ് മല്‍സരങ്ങളില്‍ കൊസൊവോ 3-2ന് ബള്‍ഗേരിയയെ തോല്‍പ്പിച്ചു. മൊണ്ടനെഗ്രോയെ എതിരില്ലാത്ത മൂന്ന് ഗോളിന് ചെക്ക് റിപ്പബ്ലിക്ക് തോല്‍പ്പിച്ചു. ലിത്വനിയയെ 1-4ന് സെര്‍ബിയയും ലക്‌സംബര്‍ഗിനെ ഉക്രെയ്ന്‍ 1-0ത്തിനും ജോര്‍ജ്ജിയയെ ഡെന്‍മാര്‍ക്ക് 5-1നും മാള്‍ട്ടയെ എതിരില്ലാത്ത നാല് ഗോളിന് റുമാനിയയെയും തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ക്രൊയേഷ്യ യോഗ്യത നേടാതെ പുറത്തായിരുന്നു.

Next Story

RELATED STORIES

Share it