Football

കോപ്പാ: പരാഗ്വെയെ സമനിലയില്‍ തളച്ച് ഖത്തറിന് മികച്ച തുടക്കം

പരാഗ്വെയെ 2-2 സമനിലയില്‍ തളച്ചാണ് ഖത്തറിന്റെ സൂപ്പര്‍ ഷോ. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് ഖത്തറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ പരാഗ്വെ ലീഡ് നേടി.

കോപ്പാ: പരാഗ്വെയെ സമനിലയില്‍ തളച്ച് ഖത്തറിന് മികച്ച തുടക്കം
X

റിയാഡോ ജനീറോ: കന്നിയങ്കത്തിനെത്തിയ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിന് കോപ്പാ അമേരിക്കയില്‍ മികച്ച തുടക്കം.പരാഗ്വെയെ 2-2 സമനിലയില്‍ തളച്ചാണ് ഖത്തറിന്റെ സൂപ്പര്‍ ഷോ. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് ഖത്തറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ പരാഗ്വെ ലീഡ് നേടി.

ഓസ്‌കര്‍ കാര്‍ഡോസോയുടെ പെനാല്‍റ്റിയിലൂടെ ആയിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് പരാഗ്വെയുടെ രണ്ടാം ഗോളും നേടി. എന്നാല്‍ മികച്ച കളി പുറത്തെടുത്ത ഖത്തറിന് ഗോള്‍ അന്യം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 68ാം മിനിറ്റില്‍ അല്‍മോയസ് അലിയിലൂടെ ഖത്തര്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 77ാം മിനിറ്റില്‍ പരാഗ്വെ താരമായ ജുവാന്‍ റൊഡ്രിഗോ റോജാസിന്റെ സെല്‍ഫ് ഗോളോടെ ഖത്തര്‍ സമനില പിടിച്ചു.

അടുത്ത മല്‍സരത്തില്‍ കൊളംബിയയാണ് ഖത്തറിന്റെ എതിരാളികള്‍. കൊളംബിയയോട് തോറ്റ അര്‍ജന്റീന പരാഗ്വെയെ നേരിടും. 2022 ലോകകപ്പിന് സാക്ഷ്യം വഹിക്കുന്ന ഖത്തറിന്റെ ടീം ആദ്യമായി ഇത്തവണ ഏഷ്യന്‍ ചാംപ്യന്‍മാരായിരുന്നു. തുടര്‍ന്ന് ഖത്തറിനെയും റണ്ണേഴ്‌സ് അപ്പായ ജപ്പാനെയും അതിഥി രാജ്യങ്ങളായി കോപ്പയിലേക്ക് ക്ഷണിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it