Football

ഫ്രഞ്ച് കപ്പ് ; പിഎസ്ജി സെമിയില്‍

എംബാപ്പെ, തിയാഗോ സില്‍വ, സരാബിയ, കൗലിബാലേ എന്നിവരാണ് പിഎസ്ജിയ്ക്കായി വലകുലിക്കയത്.

ഫ്രഞ്ച് കപ്പ് ; പിഎസ്ജി സെമിയില്‍
X
പാരിസ്: ഡിജോണിനെ 6-1ന് തോല്‍പ്പിച്ച് പിഎസ്ജി ഫ്രഞ്ച് കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. സീസണിലെ തുടര്‍ച്ചയായ 22ാം മല്‍സരത്തിലെ ജയത്തോടെയാണ് പിഎസ്ജി സെമിയില്‍ കടന്നത്. എംബാപ്പെ, തിയാഗോ സില്‍വ, സരാബിയ, കൗലിബാലേ എന്നിവരാണ് പിഎസ്ജിയ്ക്കായി വലകുലിക്കയത്. സരാബിയ ഇരട്ട ഗോള്‍ നേടി. ഡിജോണ്‍ താരം ലോട്ടോയുടെ സെല്‍ഫ് ഗോളും ഫ്രഞ്ച് ചാംപ്യന്‍മാര്‍ക്ക് തുണയായി. മറ്റൊരു മല്‍സരത്തില്‍ മാര്‍സിലെയെ 1-0ത്തിന് തോല്‍പ്പിച്ച് ലിയോണും സെമിയില്‍ കടന്നു. റെനീസും സെമിയില്‍ കടന്നിട്ടുണ്ട്. അവസാന ക്വാര്‍ട്ടറില്‍ ഇന്ന് എസ്പിനല്‍- സെയ്ന്റ് ഇറ്റീനെയുമായി ഏറ്റുമുട്ടും.


Next Story

RELATED STORIES

Share it