Football

ഫലസ്തീന്‍ അനുകൂല പോസ്റ്റ്; ഡച്ച് ഫോര്‍വേഡിനെ സസ്‌പെന്‍ഡ് ചെയ്ത് ജര്‍മ്മന്‍ ക്ലബ്ബ്

ഫലസ്തീന്‍ അനുകൂല പോസ്റ്റ്; ഡച്ച് ഫോര്‍വേഡിനെ സസ്‌പെന്‍ഡ് ചെയ്ത് ജര്‍മ്മന്‍ ക്ലബ്ബ്
X

ബെര്‍ലിന്‍: ഡച്ച് ഫോര്‍വേഡ് അന്‍വര്‍ എല്‍ ഗാസിയെ സസ്‌പെന്‍ഡ് ചെയ്ത് ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് 'മെയ്ന്‍സ്'. ഫലസ്തീന്‍ അനുകൂല താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് നടപടി. സസ്‌പെന്‍ഷന് പിന്നാലെ ഫലസ്തീന്‍ അനുകൂല പോസ്റ്റ് എല്‍ ഗാസി ഡിലീറ്റ് ചെയ്തു.


ഞായറാഴ്ചയാണ് താരം ഫലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ചത്. ക്ലബ്ബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. അതേസമയം, എല്‍ ഗാസിയുടെ പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. മൊറോക്കന്‍ വംശജനായ എല്‍ ഗാസി രണ്ട് തവണ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കും എവര്‍ട്ടണിനും വേണ്ടി കളിച്ച താരം സെപ്റ്റംബര്‍ അവസാനത്തിലാണ് മെയിന്‍സുമായി കരാറിലെത്തിയത്.


Next Story

RELATED STORIES

Share it