ലോകകപ്പ് യോഗ്യത; അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങും
അര്‍ജന്റീനയുടെ മല്‍സരം നാളെ പുലര്‍ച്ചെ 5.30നാണ്. മല്‍സരങ്ങള്‍ സോണി സ്പോര്‍ട്സില്‍ കാണാം.
BY FAR2 Sep 2021 9:08 AM GMT

X
FAR2 Sep 2021 9:08 AM GMT
ബ്യൂണസ് ഐറിസ്: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കായി ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും.അര്‍ജന്റീനയുടെ എതിരാളി വെനിസ്വേലയും ബ്രസീലിന്റെ എതിരാളി ചിലിയുമാണ്. മറ്റ് മല്‍സരങ്ങളില്‍ പെറു ഉറുഗ്വെയെയും ഇക്വഡോര്‍ പരാഗ്വെയെയും കൊളംബിയ ബൊളീവിയെയും നേരിടും.
അര്‍ജന്റീനയുടെ മല്‍സരം നാളെ പുലര്‍ച്ചെ 5.30നാണ്. മല്‍സരങ്ങള്‍ സോണി സ്പോര്‍ട്സില്‍ കാണാം. ലയണല്‍ മെസ്സി, ലൗട്ടേരോ മാര്‍ട്ടിന്‍സ്, പൗളോ ഡിബാല എന്നീ വമ്പന്മാരെല്ലാം നാളെ ടീമിനായി ഇറങ്ങും. ബ്രസീലിന്റെ മല്‍സരം ആറ് മണിക്കാണ്. നെയ്മറടക്കമുള്ള പ്രമുഖ താരങ്ങളെയെല്ലാം ക്ലബ്ബുകള്‍ ബ്രസീലിനായി വിട്ടുകൊടുത്തിട്ടുണ്ട്. കാസിമറോ, വിനീഷ്യസ് ജൂനിയര്‍, പക്വേറ്റ, അലിസണ്, ഫബീഞ്ഞോ, ഗബ്രിയേല്‍ ജീസുസ്, തിയാഗോ സില്‍വ എന്നീ താരങ്ങളെല്ലാം നാളെയിറങ്ങും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT