Football

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കുതിപ്പ് തുടരുന്നു; ലാ ലിഗയില്‍ ബാഴ്‌സ കിരീടത്തോടടുക്കുന്നു

2019ന് ശേഷം ആദ്യ ലാ ലിഗ കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് അടുത്ത് വന്നിരിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കുതിപ്പ് തുടരുന്നു; ലാ ലിഗയില്‍ ബാഴ്‌സ കിരീടത്തോടടുക്കുന്നു
X




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ഒന്നാം സ്ഥാനത്ത് എട്ട് പോയിന്റിന്റെ ലീഡ്. കഴിഞ്ഞ ദിവസം ലീഡ്‌സിനെ 4-1ന് ആഴ്‌സണല്‍ പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് പരാജയപ്പെടുത്തി. മോശം ഫോം തുടരുന്ന ചെല്‍സി ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.


സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ എല്‍ഷെയെ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ 15 പോയിന്റിന്റെ ലീഡോടെ ബാഴ്‌സ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2019ന് ശേഷം ആദ്യ ലാ ലിഗ കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് അടുത്ത് വന്നിരിക്കുന്നത്.




Next Story

RELATED STORIES

Share it