സ്‌പെയിനില്‍ സമനിലകുരുക്കില്‍ ബാഴ്‌സ; ഇംഗ്ലണ്ടില്‍ യുനൈറ്റഡ് തേരോട്ടം
കണങ്കാലിന്റെ പരിക്കിനെ തുടര്‍ന്ന് മെസ്സിയില്ലാതെയാണ് ബാഴ്‌സ ഇന്നിറങ്ങിയത്.

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ഇന്ന് ഐബറിനെതിരേ നടന്ന മല്‍സരത്തിലാണ് ബാഴ്‌സ 1-1 സമനിലയില്‍ വീണത്. മല്‍സരത്തില്‍ ഐബറാണ് ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് 67ാം മിനിറ്റില്‍ ഡെംബലേയിലൂടെ ബാഴ്‌സ സമനില പിടിച്ചു. മാര്‍ട്ടിന്‍ ബ്രെത്ത് വൈറ്റിലൂടെ ബാഴ്‌സ ലീഡെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പെനാല്‍റ്റി മിസ്സാവുകയായിരുന്നു. കണങ്കാലിന്റെ പരിക്കിനെ തുടര്‍ന്ന് മെസ്സിയില്ലാതെയാണ് ബാഴ്‌സ ഇന്നിറങ്ങിയത്. ലീഗില്‍ ബാഴ്‌സ ആറാം സ്ഥാനത്തും ഐബര്‍ 15ാം സ്ഥാനത്തുമാണ്. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ വിയ്യാറലിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. റയല്‍ ബെറ്റിസിനെ ലെവന്റേ 4-3നും തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വിജയകുതിപ്പ് തുടരുന്നു. ഇന്ന് വമ്പന്‍മാരായ വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് തോല്‍പ്പിച്ചു. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ രണ്ടാമതെത്തി. ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് മാര്‍ക്കസ് റാഷ്‌ഫോഡാണ് യുനൈറ്റഡിന്റെ് വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രിങ്ടണെ തോല്‍പ്പിച്ചു. ലീഡ്‌സ് വെസ്റ്റ് ബ്രൂമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു.
RELATED STORIES
എംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 19...
25 Jun 2022 1:16 AM GMTസാംസങ് ഗാലക്സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMTഭൂചലനം: അഫ്ഗാന് ജനതയ്ക്ക് സഹായഹസ്തം നീട്ടി യുഎഇ
24 Jun 2022 6:25 PM GMTഅഗ്നിപഥ്: യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാം;...
24 Jun 2022 5:43 PM GMTഇന്നുമുതല്‍ ഹാജിമാര്‍ക്ക് മാത്രമായി ഉംറ തീര്‍ത്ഥാടനം പരിമിതപ്പെടുത്തി
24 Jun 2022 5:07 PM GMTഎസ്എഫ്ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയെന്ന് പി സി വിഷ്ണുനാഥ്
24 Jun 2022 4:48 PM GMT