മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ഓള്‍ഡ്ട്രാഫോഡില്‍ ചെകുത്താന്മാര്ക്ക് നാണക്കേട്
രണ്ടാം പകുതിയില്‍ ജേഡന്‍ സാഞ്ചോ, റാഷ്ഫോഡ് എന്നിവരെ യുനൈറ്റഡ് ഇറക്കിയെങ്കിലും രക്ഷയില്ലായിരുന്നു

മാഞ്ചസ്റ്റര്‍: ഹോം ഗ്രൗണ്ടില്‍ രക്ഷയില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. ഹോം ഗ്രൗണ്ടില്‍ യുനൈറ്റഡ് നിര വീണ്ടും കളിമറന്നാണ് കളിച്ചത്. സിറ്റിയുടെ ശക്തമായ നിര നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ യുനൈറ്റഡിന്റെ ഗോളി ഡി ഹിയയുടെ തകര്‍പ്പന്‍ സേവുകളാണ് അവരെ വമ്പന്‍ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. യുനൈറ്റഡ് ഡിഫന്റര്‍ എറിക് ബയിയുടെ സെല്‍ഫ് ഗോളാണ് സിറ്റിക്ക് ഏഴാം മിനിറ്റില്‍ ലീഡ് നല്‍കിയത്. തുടര്‍ന്ന് യുനൈറ്റഡ് റൊണാള്‍ഡോയിലൂടെ ചെറിയ നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 45ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ ലീഡെടുത്തത്. രണ്ടാം പകുതിയില്‍ ജേഡന്‍ സാഞ്ചോ, റാഷ്ഫോഡ് എന്നിവരെ യുനൈറ്റഡ് ഇറക്കിയെങ്കിലും രക്ഷയില്ലായിരുന്നു. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. യുനൈറ്റഡാവട്ടെ ആറാം സ്ഥാനത്തേക്കും വീണു.
RELATED STORIES
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMT